കാറു ബസും ബൈക്കും കൂട്ടിയിടിച്ചു; 2 പേർക്ക് പരുക്ക്

Mail This Article
വൈക്കം ∙ കാറു ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്കു പരുക്ക്. വൈക്കം ആശ്രമം സ്കൂളിലെ ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റ് കുലശേഖരമംഗലം പുത്തൻതറയിൽ സജി (44), ബൈക്ക് യാത്രികനായ അക്കരപ്പാടം സ്വദേശി വിഷ്ണു (25) എന്നിവർക്കാണു പരുക്കേറ്റത്. സജിയുടെ ഭാര്യ അഞ്ജു അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.45ന് വൈക്കം- എറണാകുളം റോഡിൽ ചെമ്പ് പോസ്റ്റ് ഓഫിസിനു സമീപമാണ് അപകടം.
എറണാകുളം ഭാഗത്തു നിന്ന് എത്തിയ കാർ, ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടം. നാട്ടുകാരെത്തി കാർ വെട്ടിപ്പൊളിച്ച ശേഷമാണു സജിയെയും ഭാര്യ അഞ്ജുവിനെയും കാറിനുള്ളിൽ നിന്നു പുറത്തെടുത്തത്. പരുക്കേറ്റ ഇരുവരെയും ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം അഗ്നിരക്ഷാസേനയെത്തി റോഡിൽ പരന്ന ഓയിൽ കഴുകിക്കളഞ്ഞു. വൈക്കം പൊലീസ് മേൽനടപടി സ്വീകരിച്ചു. അപകടത്തെത്തുടർന്നു വൈക്കം- എറണാകുളം റോഡിൽ ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.