ADVERTISEMENT

എരുമേലി∙ പൊതുവിതരണ സ്ഥാപനമായ സപ്ലൈക്കോയിൽ 13 ഇന സബ്സീഡി സാധനങ്ങളുടെ വില കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് മഹിളാ കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. എരുമേലി സപ്ലൈകോ ഷോറൂമിനു മുൻവശം നടത്തിയ ധർണ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാറാമ്മ എബ്രാഹം അധ്യക്ഷയായിരുന്നു. 

മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റകര മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. ജോസഫ്, ഐഎൻടിയുസി നേതാവ് ബിനു നിരപ്പേൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യു ജോസഫ്, ജിജിമോൾ സജി, ലിസി സജി, മറിയാമ്മ ജോസഫ്, മറിയാമ്മ മാത്തുക്കുട്ടി ഭാരവാഹികളായ റംല ഹക്കിം, തങ്കമ്മ കുഞ്ഞുഞ്ഞ്, റേച്ചൽ മാത്യു, ത്രേസ്യാമ്മ ചാക്കോ, മോൾസി വി തോമസ്, സ്മിതാ ബിജു, സോണിയാ സോജൻ, ഷീല സജീവൻ, സിന്ദു രാജ ,അനില സുര, സിജി ജോയി, മോളമ്മ മോനിച്ചൻ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com