കോട്ടയം ജില്ലയിൽ ഇന്ന് (19-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
നികുതി സമാഹരണ ക്യാംപ്
കാണക്കാരി ∙പഞ്ചായത്തിന്റെ നേതൃത്വത്തിൽ 20 മുതൽ 30 വരെ നികുതി സമാഹരണ ക്യാംപ് നടത്തും. 20ന് കാണക്കാരി ലൈബ്രറി (8,9,10,11 വാർഡുകൾ) 21ന് കളത്തൂര‍് ലൈബ്രറി (1,10 വാർഡുകൾ) 22ന് കുറുമുള്ളൂർ കൃഷിഭവൻ (12,13,14), 23ന് വാറ്റുപുര അങ്കണവാടി (4,6,7) 24ന് ചിറക്കുളം കമ്യൂണിറ്റി ഹാൾ (9,10,15),25ന് വട്ടുകുളം ലൈബ്രറി (3,4,5,6),27ന് രത്നഗിരി പള്ളി ഓഡിറ്റോറിയം (6,7,8,9),28ന് കല്ലമ്പാറ വാണിജ്യ സമുച്ചയം (12,13,14), 29ന് മഠത്തിപ്പറമ്പ് അങ്കണവാടി (4,5,6),നമ്പ്യാകുളം അങ്കണവാടി (11,15) എന്നിവിടങ്ങളിലാണ് ക്യാംപ്. രാവിലെ 10.30 മുതൽ 2.30 വരെയാണ് ക്യാംപ്.
സമഗ്ര ആരോഗ്യ പരിശോധന ക്യാംപ് നാളെ വരെ
ചങ്ങനാശേരി ∙ സലീം കോംപ്ലക്സ് ബിൽഡിങ്ങിലെ നീതി ഡയഗ്നോസ്റ്റിക് സെന്ററിൽ മനോരമ വായനക്കാർക്കായി ആരംഭിച്ച സമഗ്ര ആരോഗ്യ പരിശോധന ക്യാംപ് നാളെ അവസാനിക്കും. ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, എച്ച്ബിഎവൺസി, പ്ലേറ്റ്ലറ്റ് കൗണ്ട്, യൂറിയ ലിപിഡ് പ്രൊഫൈൽ, യൂറിക് ആസിഡ്, ക്രിയാറ്റിൻ, യൂറിൻ റുട്ടീൻ എക്സാമിനേഷൻ, കംപ്ലീറ്റ് ലിവർ ഫങ്ഷൻ ടെസ്റ്റ്, പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (പിഎസ്എ, പുരുഷൻമാർക്ക്), കാത്സ്യം, തൈറോയ്ഡ് ടെസ്റ്റ് (ടിഎസ്എച്ച് - സ്ത്രീകൾക്ക്) എന്നിവയടക്കം 2500 രൂപ വരുന്ന പരിശോധനകൾ 1100 രൂപയ്ക്ക് നടത്താം. പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ഒരു വർഷത്തേക്ക് മനോരമ ആരോഗ്യവും 2024ലെ മനോരമ ആരോഗ്യം ഡയറിയും (550 രൂപ വില വരുന്നത് സൗജന്യമായി ലഭിക്കും). റജിസ്ട്രേഷനും പരിശോധനകൾക്കും: 89437 79333, 70258 27777.
രക്തദാന ക്യാംപ്
ചിങ്ങവനം ∙ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജനറൽ ആശുപത്രി എന്നിവ ചേർന്ന് നാളെ 9:30 മുതൽ 12:30 വരെ സ്കൂൾ ക്യാംപസിൽ രക്തദാന ക്യാംപ് നടത്തും.
ഫുട്ബോൾ ടൂർണമെന്റ്
ഏറ്റുമാനൂർ ∙ എക്സൈസ് വകുപ്പ്, ഏറ്റുമാനൂരപ്പൻ കോളജ് എന്നിവ ചേർന്ന് വിമുക്തി ലഹരി വർജന മിഷൻ ഇന്റർ കൊളീജിയറ്റ് ഫോർസ് ഫുട്ബോൾ ടൂർണമെന്റ് (കട്ട് പോസ്റ്റ്) 20ന് കോളജ് മൈതാനത്തു നടത്തും. റജിസ്ട്രഷനു ഫോൺ: 9447358108.
അദാലത്ത് 29 ന്
മരങ്ങാട്ടുപിള്ളി ∙ സഹകരണ ബാങ്ക് കുടിശിക നിവാരണത്തിന്റെ ഭാഗമായി അദാലത്ത് നടത്തുന്നു. 29നു ബാങ്ക് ഹെഡ് ഓഫിസിൽ രാവിലെ 10.30 മുതൽ 4 വരെയാണ് അദാലത്ത്. കുടിശികക്കാരായ അംഗങ്ങൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം അറിയിച്ചു.
വന്ധ്യംകരണ ശസ്ത്രക്രിയ
പാലാ ∙ പുരുഷന്മാർക്കുള്ള അതിനൂതന വന്ധ്യംകരണ ശസ്ത്രക്രിയയായ എൻഎസ്‌വി 24ന് പാലാ ജനറൽ ആശുപത്രിയിൽ നടത്തുന്നു. ഫോൺ:9747456777.
മെഗാ ക്യാംപ് ഇന്ന്
തലപ്പലം ∙ ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റിയുടെയും വിവിധ സർക്കാർ ഡിപ്പാർട്മെന്റുകളുടേയും അക്ഷയ കേന്ദ്രങ്ങൾ, സിഎസ്‌സികൾ എന്നിവയുടെയും നേതൃത്വത്തിൽ ഇന്ന് 9 മുതൽ 5 വരെ പനയ്ക്കപ്പാലം ആർപിഎസ് ഓഡിറ്റോറിയത്തിൽ വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ മെഗാ ക്യാംപ് നടത്തും. പങ്കെടുക്കുന്നവർക്ക്, ആധാർ പുതുക്കൽ, ആയുഷ്മാൻ ഭാരത്, പെൻഷൻ മസ്റ്ററിങ്, പിഎം വിശ്വകർമ്മ, കിസാൻ സമ്മാന നിധി, മുദ്ര ലോൺ, വിവിധ സ്കോളർഷിപ്പുകൾ, വിവിധ പോസ്റ്റ് ഓഫിസ് ബാങ്ക് പദ്ധതികൾ, വിവിധ ഇൻഷുറൻസ് സ്കീമുകൾ, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടങ്ങി നാനൂറോളം കേന്ദ്ര പദ്ധതികളെക്കുറിച്ച് അറിയാനും അവയിൽ ചേരാനും ഉള്ള അവസരം ഉണ്ടായിരിക്കും. ഫോൺ:9961676452.
ചിന്തൻ ബൈഠക്ക് ഇന്ന്
പാലാ ∙ മീനച്ചിൽ നദീതട 31-ാമത് ഹിന്ദു മഹാസംഗമത്തിന്റെ ഭാഗമായ ചിന്തൻ ബൈഠക്ക് ഇന്ന് ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ 10 നു ആരംഭിക്കുന്ന ബൈഠക് ഹിന്ദു മഹാസംഗമം നടപ്പാക്കുന്ന വിവിധ പദ്ധതികൾ ചർച്ച ചെയ്യും.
കുടിശിക നിവാരണം 30 വരെ
വൈക്കം ∙ വൈക്കം താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് കെ.951 അദാലത്ത് കുടിശിക നിവാരണം ഈ മാസം 30വരെ നടത്തും. ബാങ്കിൽ നിന്നും വായ്പ എടുത്ത് കാലാവധി കഴിഞ്ഞതും കൂടുതൽ തുക കുടിശിക ആയതും ലേലത്തിൽ ഇരിക്കുന്നതുമായ വായ്പ ഫയലുകൾക്ക് അദാലത്തിലൂടെ പലിശ ഇളവോടെ ഇടപാടുകൾ തീർക്കാം. വൈക്കം ബ്ലോക്കിലുള്ള കുടിശികക്കാരുടെ വായ്പകൾ 23ന് ബാങ്ക് ഹെഡ് ഓഫിസിലും, കടുത്തുരുത്തി ബ്ലോക്കിലുള്ള കുടിശികക്കാരുടെ വായ്പകൾ 25ന് കടുത്തുരുത്തി സബ് ഓഫിസിലും രാവിലെ 10മുതൽ 3വരെ നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് ജോസ് ജയിംസ് അറിയിച്ചു.–04829 231533.