കോട്ടയം ജില്ലയിൽ ഇന്ന് (20-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
പിഎസ്‌സി പരീക്ഷാ പരിശീലനം;ചങ്ങനാശേരി ∙ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തുന്ന 36 ദിവസത്തെ സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 29ന് ആരംഭിക്കുന്ന പരിശീലന ക്ലാസ് രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ 27നു മുൻപായി നേരിട്ടോ ഫോൺ മുഖേനയോ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 40 പേർക്കു മാത്രമേ പങ്കെടുക്കാൻ അവസരം ലഭിക്കൂ. ഫോൺ: 97460 67920, 0481 2422173.
തേനീച്ച വളർത്തൽ പരിശീലനം
പൈക ∙ അഗ്രികൾചറൽ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് ബാങ്കും ഖാദി ഗ്രാമോദ്യോഗ് വിദ്യാലയവും ചേർന്ന് ബാങ്ക് ഹാളിൽ 3 ദിവസത്തെ തേനീച്ച വളർത്തൽ പരിശീലനം നൽകും. ഇന്നു മുതൽ 22 വരെയാണ് പരിശീലനം. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും 1500 രൂപ സ്റ്റൈപൻഡും ലഭിക്കും. 16നും 45നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആധാറിന്റെയും പാസ് ബുക്കിന്റെയും കോപ്പിയും 2 പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഇന്ന് 9.30നു എത്തണം. ഫോൺ: 9496161798, 9447160207.
കാലിത്തീറ്റ വിതരണം
വാഴൂർ ∙ കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം ഇന്നു രാവിലെ 10 മുതൽ 12.30 വരെ കൊടുങ്ങൂർ ക്ഷീരസംഘത്തിൽ നടക്കും. 75 കിലോയ്ക്ക് 1125 രൂപയാണ് വില.
തൃക്കൊടിത്താനം ∙ മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം പഞ്ചായത്തിലെ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം നാളെ 10നു കോട്ടമുറി ക്ഷീരസംഘത്തിൽ നടക്കും.