ഉത്സവപ്രഭയിൽ കുമാരനല്ലൂർ

Mail This Article
കുമാരനല്ലൂർ ∙ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിനു കൊടിയേറി. തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരിയുടെ പ്രതിനിധി കടിയക്കോൽ വിജിൽ വി.നമ്പൂതിരി കൊടിയേറ്റ് നിർവഹിച്ചു. മധുര ഇല്ലം എം.എസ്.കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി മാച്ചിപ്പുറം ശിവൻ വിഷ്ണുപ്രസാദ് എന്നിവർ സഹകാർമികരായിരുന്നു. കുമാരനല്ലൂർ സജേഷ് സോമനും സംഘവും പഞ്ചാരി മേളം നയിച്ചു. മരുത്തോർവട്ടം ബാബു നാഗസ്വരവും ഹരികൃഷ്ണൻ വടവാതൂർ തകിലും ഒരുക്കി.
കൊടിയേറ്റിനു മുന്നോടിയായി ദേവസ്വം – ഉത്സവ കമ്മിറ്റി ഭാരവാഹികൾ വൈക്കം മഹാദേവ ക്ഷേത്രത്തിലും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലും ദർശനം നടത്തി വഴിപാടുകൾ സമർപ്പിച്ചു. കൊടിയേറ്റ് ചടങ്ങിന് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം ഭാരവാഹികൾ സാക്ഷ്യം വഹിച്ചു. കുമാരനല്ലൂർ ഊരാണ്മ യോഗം പ്രസിഡന്റ് ചെങ്ങഴിമറ്റം ഇല്ലം സി.എൻ.നാരായണൻ നമ്പൂതിരി, സെക്രട്ടറി സി.എസ്.ഉണ്ണി ചൂരക്കാട്ടില്ലം, ദേവസ്വം ഭരണാധികാരി ചൂരക്കാട്ടില്ലം സി.എൻ.ശങ്കരൻ നമ്പൂതിരി, ദേവസ്വം അസി. മാനേജർ കെ.എ.മുരളി കാഞ്ഞിരക്കാട്ടില്ലം, പബ്ലിസിറ്റി കൺവീനർ ആനന്ദക്കുട്ടൻ ശ്രീനിലയം തുടങ്ങിയവർ നേതൃത്വം നൽകി. 27നു പുലർച്ചെ 3നു തൃക്കാർത്തിക ദർശനം, 28ന് ആറാട്ട്.
അരങ്ങ് ഉണർന്നു, രാജശ്രീ വാരിയരുടെനൃത്തച്ചുവടുകളോടെ
ക്ഷേത്രാങ്കണത്തിൽ ഡോ. രാജശ്രീ വാരിയരുടെ നൃത്തച്ചുവടുകളോടെ അരങ്ങ് ഉണർന്നു. പരമ്പരാഗത രീതികളിൽ മാറ്റം വരുത്താതെയുള്ള ഭരതനാട്യ കച്ചേരിയാണ് രാജശ്രീ വാരിയർ ഇന്നലെ അവതരിപ്പിച്ചത്. ഡോ. ശ്രീദേവ് രാജഗോപാൽ (വോക്കൽ), ആർഎൽവി ഹേമന്ദ് ലക്ഷ്മൺ (നാട്ടുവാങ്കം), കലാമണ്ഡലം ശ്രീരംഗ് (മൃദംഗം), പ്രഫ. സൗന്ദർ രാജ (വീണ) എന്നിവർ പക്കമേളമൊരുക്കി.
സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ നിർമാല്യം എസ്.വിജയകുമാർ അധ്യക്ഷത വഹിച്ചു. ദേവി കാർത്യായനി പുരസ്കാരം വാദ്യ കലാകാരൻ തേരോഴി രാമക്കുറുപ്പിന് ദേവസ്വം ഭരണാധികാരി സി.എൻ.ശങ്കരൻ നമ്പൂതിരി സമ്മാനിച്ചു.
കുമാരനല്ലൂർ ക്ഷേത്രത്തിൽ ഇന്ന് (രണ്ടാം ഉത്സവം)
ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് – 5.45, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് – 8.00, ഉത്സവബലി ദർശനം – 1.30, ചുറ്റുവിളക്ക് – 6.00, വേല – വിളക്ക്, പഞ്ചവാദ്യം – കുടമാളൂർ മുരളീധര മാരാർ – 8.15.
അരങ്ങിൽ: സംഗീത സദസ്സ് – മീര അരവിന്ദ്– 6.00, വയലിൻ ദ്വയ കച്ചേരി – ആര്യ ദത്ത, പ്രിയ ദത്ത – 7.00, മധുര ഗീതങ്ങൾ – 9.00.
നടപ്പന്തലിൽ: ഭജന – പരാശക്തി ഭജൻസ്, നട്ടാശേരി – 5.30, നാദലയ സമന്വയം – 6.30.
ഊട്ടുപുരയിൽ: ദേവീ ഭാഗവത പാരായണം – 7.00, 8.00, തിരുവാതിരക്കളി – 6.00, 8.00, നൃത്തം – 6.30.