ADVERTISEMENT

വൈദ്യുതി മുടക്കം
അയ്മനം ∙ ചേനപ്പാടി, മുട്ടേൽ, നെല്ലിപ്പള്ളി, കല്ലുങ്കത്ര, വല്യാട്, പ്രാപ്പുഴ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
രാമപുരം ∙ പിഴക്, ചിറകണ്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി ∙ എസ്ബിടി ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ∙ അല്ലാപ്പാറ, ബോയ്സ് ടൗൺ, കിസ്കോ, പാലാ ബേക്കേഴ്സ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.

കൃഷിഭവനിൽ അറിയിക്കണം
മണർകാട് ∙ പഞ്ചായത്തിലെ വിഎഎംപിഎം, കരിക്കോട്ടുമൂല പാടശേഖരങ്ങളിലെ നിലയുടമകൾ പുഞ്ചക്കൃഷി സ്വന്തമായി ചെയ്യുന്നതിനുള്ള സമ്മതം പാടശേഖരസമിതി / കൃഷിഭവനിലോ അറിയിക്കണം. ഇല്ലെങ്കിൽ പാട്ടക്കൃഷിക്കു നിലം കൊടുക്കുന്ന വിവരം കൃഷിഭവനിൽ അറിയിക്കണം. അല്ലാത്ത പക്ഷം പഞ്ചായത്ത് നിർദേശിക്കുന്ന പാട്ടക്കർഷകനു കൃഷി ചെയ്യുന്നതിന് നിലം വിട്ടുനൽകണമെന്ന് പഞ്ചായത്ത് അറിയിച്ചു.

അഭിമുഖം 28ന്
പുതുപ്പള്ളി ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ അനലിറ്റിക്കൽ ട്രെയ്നികളെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 28നു രാവിലെ 9.30നു നടത്തും. യോഗ്യത: 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ രസതന്ത്രത്തിൽ ബിരുദം/ബിരുദാനന്തരബിരുദം, പോളിമർ/റബർ ടെക്നോളജി എന്നിവയിൽ ഡിപ്ലോമ. വിശദവിവരങ്ങൾക്ക്: www.rubberboard.gov.in.

കാലിത്തീറ്റ വിതരണം 
പാലമറ്റം ∙ മാടപ്പള്ളി പഞ്ചായത്ത് കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം നാളെ വിലെ 10ന് പാലമറ്റം ക്ഷീരസംഘത്തിൽ നടക്കും.

ജില്ലാ ബോൾ ബാഡ്മിന്റൻ 
ചങ്ങനാശേരി ∙ ഈ വർഷത്തെ ജില്ലാ ബോൾ ബാഡ്മിന്റൻ സീനിയർ ചാംപ്യൻഷിപ് 25ന് രാവിലെ 10ന് പെരുന്ന കിഴക്ക് കരയോഗം മൈതാനത്ത് നടത്തും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന പുരുഷ – വനിത ടീമുകൾ 23ന് വൈകിട്ട് 5ന് മുൻപായി റജിസ്റ്റർ ചെയ്യണം. ഫോൺ : 9895199151.

ഗതാഗതം നിരോധിച്ചു
തലയോലപ്പറമ്പ് ∙ പൊതുമരാമത്തു വകുപ്പ് തലയോലപ്പറമ്പ് സെക്‌ഷന് കീഴിലുള്ള ശ്രീകൃഷ്ണസ്വാമി ടെംമ്പിൾ-പഴമ്പെട്ടി റോഡിൽ ടാറിങ് ജോലികൾ ആരംഭിക്കുന്നതിനാൽ നാളെ  മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി പിഡബ്ല്യുഡി നിരത്തുവിഭാഗം തലയോലപ്പറമ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

അദാലത്ത് ഇന്ന്
തലയോലപ്പറമ്പ് ∙ ഫാർമേഴ്സ് ബാങ്ക് പൊതി ബ്രാഞ്ചിൽ നിന്നും വായ്പ എടുത്തവർക്ക് സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വായ്പയിൽ പലിശ ഇളവ് ലഭിക്കുന്നതിനായി ഇന്ന്  10മുതൽ ബാങ്കിന്റെ പൊതി ബ്രാഞ്ചിൽ അദാലത്ത് സംഘടിപ്പിക്കുന്നു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് ഭരണ സമിതി അംഗങ്ങൾ എന്നിവർ അദാലത്തിന് നേതൃത്വം കൊടുക്കും. വായ്പ കുടിശികയായിട്ടുള്ളവർ അദാലത്തിൽ പങ്കെടുക്കണമെന്ന് ബാങ്ക് മാനേജിങ് ഡയറക്ടർ അറിയിച്ചു.

കുടിശിക നിവാരണ അദാലത്ത്
തിടനാട് ∙ സഹകരണ ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നും വായ്പ എടുത്ത് തിരിച്ചടവു മുടങ്ങിയവർക്കായി നാളെ 11 മുതൽ ചെമ്മലമറ്റം ബ്രാഞ്ചിൽ വച്ചും 27ന് 11ന് തിടനാട് ബ്രാഞ്ചിലും കുടിശിക നിവാരണ അദാലത്ത് നടത്തും.

രക്തദാന ക്യാംപ് ഇന്ന്
ആണ്ടൂർ ∙ ഭാരത് എജ്യുക്കേഷനൽ ട്രസ്റ്റ് ആൻഡ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ ഇന്നു  10 മുതൽ 12.30 വരെ കോട്ടയം മെഡിക്കൽ കോളജിലെ രക്ത ബാങ്കിലേക്കു കൈമാറാനായി രക്തം ശേഖരിക്കും. വിദ്യാർഥികളോടൊപ്പം ആർക്കും പങ്കെടുക്കാം.

പോസ്റ്റ് ഓഫിസ്
നെച്ചിപ്പുഴൂർ ∙ വായനശാല ജംക്‌ഷനിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫിസ് വായനശാല അങ്കണവാടിക്കു സമീപമുള്ള പഞ്ചായത്ത് കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT