ADVERTISEMENT

കറുകച്ചാൽ ∙ പരമ്പരാഗത ശബരിമല പാതയായ കറുകച്ചാൽ - മണിമല റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ നേതൃത്വത്തിൽ ഇന്ന് ജനകീയ സമരം നടക്കും. മേഖലയിലെ വ്യാപാരികൾ കടയടച്ച് റോഡ് ഉപരോധിച്ചാണ് സമരം നടത്തുന്നത്.  കേരള വ്യാപാരി ഏകോപന സമിതി മണിമല, കങ്ങഴ, നെടുംകുന്നം യൂണിറ്റുകളാണ് ഇന്നു രാവിലെ 10 മുതൽ 12 വരെ കടകൾ അടച്ച് റോഡ് ഉപരോധിക്കുക. 

കറുകച്ചാൽ – മണിമല റോഡിൽ പരുത്തിമൂട് മുതൽ കോത്തലപ്പടി വരെയുള്ള ഭാഗം റീ ടാറിങ് കാലാവസ്ഥ അനുകൂലമായാൽ ഉടൻ ആരംഭിക്കും. പരുത്തിമൂട് മുതൽ കോത്തലപ്പടി വരെയുള്ള ഭാഗത്ത് ബിഎംബിസി റീ ടാറിങ് ചെയ്യുന്നതിന് 6 കോടി രൂപ അനുവദിച്ചു. രണ്ടാം ഘട്ടമായി 7.5 കോടി രൂപ കൂടി അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. 2 തവണ ടെൻഡർ ചെയ്തെങ്കിലും ആരും എടുത്തില്ല. 3–ാം തവണ ടെൻഡർ ചെയ്ത് കരാറുകാരൻ എടുത്തിട്ടുണ്ട്. ഓട വൃത്തിയാക്കൽ, റോഡരികിലെ കാട് നീക്കം ചെയ്യൽ എന്നിവ തുടങ്ങി. 2024 മാർച്ച് മാസത്തിനകം കറുകച്ചാൽ – മണിമല റോഡ് പൂർണമായി നവീകരിക്കും.

രാവിലെ 11ന് പ്രകടനമായി എത്തി മണിമലയിലെ വ്യാപാരികൾ ബസ് സ്റ്റാൻഡ് കവാടത്തിലും കങ്ങഴയിലെ വ്യാപാരികൾ പത്തനാട് കവലയിലും നെടുംകുന്നത്തെ വ്യാപാരികൾ നെടുംകുന്നം ടൗണിലും റോഡ് ഉപരോധിക്കും. റോഡ് തകർന്നു തരിപ്പണമായതോടെ ഇടപാടുകാർ മറ്റ് വഴികളെ ആശ്രയിക്കുകയാണ്. മേഖലയിലെ വ്യാപാരം പകുതിയിൽ താഴെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ജനകീയ സമരവും റോഡ് ഉപരോധവും നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ 12 വരെ മണിമല, പത്തനാട്, നെടുംകുന്നം എന്നീ സ്ഥലങ്ങളിൽ കട മുടക്കമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT