ADVERTISEMENT

വൈദ്യുതി മുടക്കം
മീനടം ∙ ആറാണി, ക്രീപ്മിൽ, വട്ടക്കാവ്, കൊല്ലംപറമ്പ്, കുന്നത്തുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായും ഞണ്ടുകുളം ട്രാൻസ്ഫോമർ പരിധിയിൽ 9.30 മുതൽ 5 വരെ പൂർണമായും വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ മാടപ്പാട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ ഗുഡ് ന്യൂസ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ∙ കടലാടിമറ്റം, കമ്പനിപ്പടി, തകടി, കുന്നോന്നി, ആലുംതറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
മരങ്ങാട്ടുപിള്ളി ∙ കുഴുപ്പിൽ, ഐഡിയ ടവർ, എംയുഎം ഹോസ്പിറ്റൽ, ചേറ്റുകുളം, കല്ലിടുക്കി, കട്ടക്കൽ, മുക്കട ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം, കിഴതടിയൂർ, കാർമൽ ആശുപത്രി പരിസരം ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ∙ മേസ്തിരിപ്പടി, തീക്കോയി റബർ ഫാക്ടറി, ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലേമേലടുക്കം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
രാമപുരം ∙ ആറായാനിക്കവല ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മെഡിക്കൽ ക്യാംപ് ഇന്ന് 
മുക്കൂട്ടുതറ ∙ അസീസി ആശുപത്രിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി വിഭാഗം എന്നിവ ചേർന്ന് ഇന്ന് 9 മുതൽ 1 വരെ സൗജന്യ മെഡിക്കൽ ക്യാംപും ഹെർണിയ, പൈൽസ്, ഫിസ്റ്റുല, ഫിഷർ എന്നിവയുടെ സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാംപും നടത്തും. ഇതോടൊപ്പം സൗജന്യ രക്ത പരിശോധനകളും നടക്കും. പ്രമേഹ പരിശോധന, എച്ച്ബിഎ1സി, രക്തസമ്മർദ പരിശോധന, കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നിവയും സൗജന്യമായിരിക്കും. ഡോ. സുബിത ഭരതൻ, ഡോ. സുമൻ ഗദ്ദാം എന്നിവർ പങ്കെടുക്കും.

അധ്യാപക ഒഴിവ് 
കാഞ്ഞിരപ്പള്ളി ∙ സംസ്ഥാനത്തെ എൽപി സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ അധ്യാപക തസ്തികകളിൽ ഭിന്നശേഷി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്കു യോഗ്യതയുള്ള ഭിന്നശേഷി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യണമെന്നു എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. ഫോൺ: 04828 203403.

ജോലി ഒഴിവ്
കാഞ്ഞിരപ്പള്ളി∙ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ) തസ്തികയിൽ ഒഴിവുണ്ട്. ത്രിവത്സര ഡിപ്ലോമ (മെക്കാനിക്കൽ) യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 10.30ന് മണങ്ങല്ലൂരുള്ള സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിനു ഹാജരാകണം. ഫോൺ: 9400006474.

സീറ്റൊഴിവ് 
പാലാ ∙ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ എംഎഡ് കോഴ്സിനു ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിഎഡ്/ ബിഎ-ബിഎഡ്/ ബിഎസ്‌സി-ബിഎഡ്/ ബിഎൽഎഡ് എന്നിവയിൽ 50% മാർക്കുള്ളവർക്കും ഡിഎൽഎഡും ഡിഗ്രിയുമുള്ളവർക്ക് 2 കോഴ്സുകൾക്കും 50% മാർക്കുണ്ടെങ്കിലും എംഎഡ് കോഴ്സിന് അപേക്ഷിക്കാം. സർവകലാശാല നിശ്ചയിച്ചിരിക്കുന്ന ഫീസ് മാത്രം. എസ്‌സി, എസ്ടി, ഒഇസി വിഭാഗങ്ങൾക്കു ഫീസ് ആനുകൂല്യമുണ്ട്. എംഎഡ് ബിരുദമുള്ളവർക്കു സെറ്റ്, ടെറ്റ് എന്നിവ പാസാകുന്നതിൽ നിന്ന് ഒഴിവുണ്ട്. ചേരാൻ ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 9447037105, 9495212730.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com