ADVERTISEMENT

വൈദ്യുതി മുടക്കം
കോട്ടയം ∙ ഇടയ്ക്കാട്ടുപള്ളി, കൊച്ചാന, ചുങ്കം, സിഎൻഐ, ശവക്കോട്ട, ചാലുകുന്ന്, അറുത്തൂട്ടി, ചിറയിൽ പാടം, വാഴേമഠം ട്രാൻസ്ഫോമറുകളുടെ പരിധിയിലും തറേപ്പടി, വട്ടമുകൾ കോളനി, ട്രിഫാനി, വെള്ളാറ്റിപ്പടി, വെള്ളൂപ്പറമ്പ്, അർത്യാകുളം ട്രാൻസ്ഫോമറുകളുടെ പരിധിയിലും ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ രേവതിപ്പടി, പടിയറക്കടവ്, കോളകുളം, നെല്ലിക്കൽ, സന്തോഷ് ക്ലബ്, മൂഴിപ്പാറ, പെരിഞ്ചേരിക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ പാലാഴി, കളമ്പുകാട്ടുകുന്ന്, താമരശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ∙ ചുങ്കം, ദീപം, പൂവന്തുരുത്ത് പോസ്റ്റ് ഓഫിസ്, സെമിത്തേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ∙ കൂട്ടക്കല്ല്, വളതൂക്ക്, കൊച്ചുവളതൂക്ക്, നൃത്തഭവൻ, മണിയൻകുന്ന്, പമ്പ് ഹൗസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
പിണ്ണാക്കനാട് ∙ ചെമ്മലമറ്റം, സൂര്യ ഗ്യാസ്, സൂര്യ, പിണ്ണാക്കനാട് ടൗൺ, സിഎസ്ഐ, തറപ്പേൽ, ചേരാനി, യോഗസുധ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മരങ്ങാട്ടുപിള്ളി ∙ ഉഴവൂർ നോർത്ത്, കുറിച്ചിത്താനം, വെള്ളാന, പാറത്തോട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ മുണ്ടുപാലം, മാർക്കറ്റ് സിവിൽ സ്റ്റേഷൻ, കുരിശുപള്ളി, പുത്തൻ പള്ളിക്കുന്ന്, ഗവ. ആശുപത്രി, ആശാ നിലയം, കൊട്ടാരമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
രാമപുരം ∙ പള്ളിയമ്പുറം, മുല്ലമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ വാരിയർ സമാജം, വാര്യത്തുകുളം, മഞ്ചാടിക്കര, മലേപ്പറമ്പ്, വാഴപ്പള്ളി ടെംപിൾ, വാഴപ്പള്ളി കോളനി, പാലാത്ര കോളനി, ആണ്ടവൻ, ചങ്ങഴിമറ്റം, കോയിപ്രം സ്കൂൾ, കൽക്കുളത്തുകാവ്, വേലൻകുന്ന്, കുറ്റിശേരിക്കടവ്, കുഴിക്കരി, കട്ടപ്പുറം, ഞാറ്റുകാല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

സബ് ജൂനിയർ ബാഡ്മിന്റൻ 
പാലാ ∙ ജില്ല ഓപ്പൺ സ്കൂൾ സബ് ജൂനിയർ ബാഡ്മിന്റൻ ടൂർണമെന്റ് ഡിസംബർ 2, 3 തീയതികളിൽ സെന്റ് തോമസ് കോളജിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ജില്ല ഷട്ടിൽ ബാഡ്മിന്റൻ അസോസിയേഷന്റെ അഫിലിയേഷനോടെ ഷിബ്‌സ് സ്കൂൾ ഓഫ് ബാഡ്മിന്റൻ, സെന്റ് തോമസ് കോളജ് ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 9, 11, 13, 15 വയസ്സിൽ താഴെയുള്ള ആൺ, പെൺകുട്ടികൾക്ക് സിംഗിൾസ്, ഡബിൾസ് വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 30നു  6നു മുൻപായി പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 8089270717.

യുവജന കമ്മിഷൻ അദാലത്ത് ഇന്ന്
കോട്ടയം ∙ യുവജന കമ്മിഷൻ ജില്ലാതല അദാലത്ത് ഇന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11നു നടക്കും. യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ അധ്യക്ഷത വഹിക്കും. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പരാതികൾ നൽകാം.

തേനീച്ച വളർത്തലിൽ പരിശീലനം
കോട്ടയം ∙ തേനീച്ച വളർത്തലിൽ റബർ ബോർഡ് നടത്തുന്ന പരിശീലനം ഡിസംബർ ഒന്നിന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ്ങിൽ നടക്കും. 94477 10405.

ബാഡ്മിന്റൻ  ടൂർണമെന്റ്
പാലാ ∙ ജില്ല ഓപ്പൺ സ്കൂൾ സബ് ജൂനിയർ ബാഡ്മിന്റൻ ടൂർണമെന്റ് ഡിസംബർ 2, 3 തീയതികളിൽ സെന്റ് തോമസ് കോളജിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ജില്ല ഷട്ടിൽ ബാഡ്മിന്റൻ അസോസിയേഷന്റെ അഫിലിയേഷനോടെ ഷിബ്‌സ് സ്കൂൾ ഓഫ് ബാഡ്മിന്റൻ, സെന്റ് തോമസ് കോളജ് ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 30നു  6നു മുൻപായി പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 8089270717.

ഡ്രൈവറുടെ ഒഴിവ്
പൂഞ്ഞാർ ∙ തെക്കേക്കര പഞ്ചായത്തിലെ ഡ്രൈവറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 5ന് 5ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.

ഗ്രാമസഭകൾ
തീക്കോയി ∙ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി അവലോകനം, 2024-25 വാർഷിക പദ്ധതി ആസൂത്രണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജൽജീവൻ മിഷൻ പദ്ധതി എന്നീ വിഷയങ്ങൾ അജൻഡയായിട്ടുള്ള ഗ്രാമസഭകൾ  3 മുതൽ 13 വരെ നടത്തുമെന്നു പ്രസിഡന്റ്‌ കെ.സി.ജയിംസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com