കാനനപാതയിലെ ഒരുക്കങ്ങൾ വിലയിരുത്തി വനംവകുപ്പ് ഉദ്യോഗസ്ഥസംഘം
Mail This Article
എരുമേലി ∙ വനം വകുപ്പിന്റെ ശബരിമല മണ്ഡല മകരവിളക്ക് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വനംവകുപ്പ് വിജിലൻസ് ആൻഡ് ഇന്റലിജൻസ് വിഭാഗം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി.കൃഷ്ണൻ അഴുതക്കടവ് - പമ്പ പരമ്പരാഗത കാനനപാതയിലൂടെ നടന്നു പരിശോധന നടത്തി. കാനനപാതയിൽ പ്രവർത്തിച്ചുവരുന്ന സാപ് ഇഡിസി സേവന കേന്ദ്രങ്ങളും താവളങ്ങളും പരിശോധിച്ചു. അഴുതക്കടവ് - പമ്പ, സത്രം - സന്നിധാനം, പമ്പ - സന്നിധാനം എന്നീ പരമ്പരാഗത പാതകളിൽ പ്രവർത്തിച്ചുവരുന്ന സേവനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കുന്നതിനു കൂടുതൽ സൗകര്യം ഒരുക്കാൻ നിർദേശിക്കുകയും ചെയ്തു. കോട്ടയം ഫീൽഡ് ഡയറക്ടർ പി.പി.പ്രമോദ് , പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ കെ.വി.ഹരികൃഷ്ണൻ, കോട്ടയം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എൻ.രാജേഷ്, ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരായ സന്ദീപ്, അജീഷ്, വിജിലൻസ് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ബൈജു കൃഷ്ണൻ, പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി.അജികുമാർ മുണ്ടക്കയം ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പ്രിയ ടി.ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.