ADVERTISEMENT

വൈക്കം ∙ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി വൈക്കത്ത് വീണ്ടും കെഎസ്ആർടിസി ബസ്   എത്തിച്ച്   ട്രയൽ റൺ നടത്തി. 14നു വൈകിട്ട് 3നു കായലോര ബീച്ച് മൈതാനത്താണ് നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് നടത്തുന്നത്. വേദിയിലേക്കു മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തുന്ന ബസ് ബീച്ച് മൈതാനത്തേക്ക് സുഗമമായി കടന്നുപോകുന്നതിനായി കഴിഞ്ഞ ദിവസം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന്റെ മതിൽ ഒരു ഭാഗം പൊളിച്ചു നീക്കിയിരുന്നു. ഇതിലൂടെ ബസ് കയറ്റിയാണ് ഇന്നലെ വൈകിട്ട് ട്രയൽ റൺ നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com