പുതുവത്സരപ്പിറവി അവിസ്മരണീയമാക്കി കോട്ടയം കാർണിവൽ

Mail This Article
കോട്ടയം ∙ പുതുവത്സരപ്പിറവി അവിസ്മരണീയമാക്കി കോട്ടയം കാർണിവൽ, വടവാതൂർ മീനന്തറയാറിന്റെ തീരത്ത് ഒരുക്കിയ കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് നാട് പുതുവർഷത്തെ വരവേറ്റത്. വിജയപുരം പഞ്ചായത്തും യങ് സ്റ്റാർസ്, വടവാതൂർ ക്ലബ്ബുകളും കാർണിവൽ പുതുവത്സര ആഘോഷങ്ങളുടെ ആവേശം വാനോളമുയർത്തി. 7.30ന് ആരംഭിച്ച ഗാനമേള ആസ്വാദകർക്ക് നവ്യാനുഭവമായി.
ഡിജെ യുവാക്കൾ ചടുലമായ നൃത്തച്ചുവടുകൾക്കൊപ്പം വരവേറ്റു. 12നു വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി പാപ്പാഞ്ഞിക്ക് തീകൊളുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, പി.ടി.ബിജു, എസ്. അനീഷ്, സിജു സി. മാത്യു, സ്ഥിരസമിതി അധ്യക്ഷരായ മിഥുൻ ജി.തോമസ്, ലിബി ജോസ് ഫിലിപ്പ്, ജെസി ജോൺ എന്നിവർ പ്രസംഗിച്ചു. കരിമരുന്നു പ്രകടനത്തോടെ സമാപിച്ചു.
∙ കല്ലുവെട്ടം നഗർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ക്രിസ്മസ്, നവവത്സരാഘോഷം നടത്തി. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിൻസ് ഏലിയാസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം ജിജി മണർകാട്, സാബു ഏബ്രഹാം, ടി.വി നാരായണ ശർമ, സെക്രട്ടറി എൻ.എം ഫിലിപ്പ്, സി.ജി വാസപ്പൻ എന്നിവർ പ്രസംഗിച്ചു.
∙ ശാന്തിനഗർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ക്രിസ്മസ്, നവവത്സരാഘോഷം നടത്തി. പ്രസിഡന്റ് പി.കെ മാത്യു അധ്യക്ഷത വഹിച്ചു. പ്രഫ.സി.ജി മഞ്ജുഷ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സാജൻ ചാക്കോ, ട്രഷറർ കെ.ആർ. സുരേന്ദ്രൻ, വി.ജി. ശ്രീമണി, പി.ആശ, പി.ജി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ചിത്രരചനാ മത്സരവിജയികൾക്ക് സമ്മാനം നൽകി.