കോട്ടയം ജില്ലയിൽ ഇന്ന് (08-02-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം: കോട്ടയം ∙ കഞ്ഞിക്കുഴി, വെസ്കോ മാൾ, സുലഭ, കാത്തലിക് ട്രസ്റ്റ്, വെട്ടിയിൽ, സ്പാർട്ടൺ ടവർ, സിറ്റാഡൽ, ട്രൻഡ്സ്, ഹോളി ഫാമിലി സ്കൂൾ, റബർ ബോർഡ് ഫ്ലാറ്റ്, പ്ലാന്റേഷൻ ട്രാൻസ്ഫോമറുകളുടെ പരിധിയിലും മാന്താർ, കാരാപ്പുഴ ഭാഗങ്ങളിലും ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ∙ പുന്നയ്ക്കൽ ചുങ്കം, ജോയി കമ്പനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ വെട്ടത്ത് കവല ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ∙ അകവളവ്, അറയ്ക്കൽപടി, പാക്കിൽ കവല, റെയിൽവേ ഓവർ ബ്രിജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ റോട്ടറി ക്ലബ്, ആറാം മൈൽ, കോളജ് പടി, സെന്റ് ജോർജ് കോളജ്, കൊണ്ടൂർ ക്രീപ്മിൽ, മോർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 1 വരെയും കോസ് വേ ജംക്‌ഷൻ, തോട്ടുമുക്ക്, അൽമനാർ സ്കൂൾ, മാതാക്കൽ, കരിയിലക്കാനം, ഈലക്കയം, പേഴുംകാട്, ഇളപ്പുങ്കൽ, ഇടകളമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 1 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ഡിആർസി സർട്ടിഫിക്കറ്റ് കോഴ്സ്
കോട്ടയം ∙ റബർ പാലിന്റെ ഉണക്കത്തൂക്കം (ഡിആർസി) നിർണയിക്കുന്നതിൽ റബർ ബോർഡ് നടത്തുന്ന ത്രിദിന സർട്ടിഫിക്കറ്റ് കോഴ്സ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ്ങിൽ 27 മുതൽ 29 വരെ നടക്കും. 0481–2353127, 73064 64582.
അസി. പ്രഫസർ
കിടങ്ങൂർ ∙ എൻജിനീയറിങ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രഫസർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 12നു 10 നു കോളജ് ഓഫിസിൽ എത്തണം. യോഗ്യത: എംഎസ്‌സി നെറ്റ്. ഫോൺ: 9447410302.
ലോൺ - ലൈസൻസ് മേള നാളെ
മാടപ്പള്ളി ∙ ലോൺ - ലൈസൻസ് മേള നാളെ രാവിലെ 10നു പഞ്ചായത്തിൽ നടത്തും. എങ്ങനെ സംരംഭകനാകാം, അതിനു വേണ്ട സർക്കാർ സഹായങ്ങൾ, പിഎം വിശ്വകർമ പദ്ധതി എന്നിവയെ കുറിച്ചു ക്ലാസ് നടത്തും. റജിസ്ട്രേഷൻ സൗജന്യം. ഫോൺ : 95448 80972.
ടെക്നിഷ്യൻ / ടെക്നിക്കൽ അസിസ്റ്റന്റ്
പുളിങ്കുന്ന് ∙ കൊച്ചിൻ സർവകലാശാല കോളജ് ഓഫ് എൻജിനീയറിങ് കുട്ടനാട്ടിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, എൻജിനീയറിങ് വിഭാഗങ്ങളിലെ ടെക്നിഷ്യൻ / ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 14നു ക്യാംപസിൽ. ഫോൺ: 0477 2707500, 94466 03177.
അസി. പ്രഫസർ
കിടങ്ങൂർ ∙ എൻജിനീയറിങ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രഫസർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 12നു 10 നു കോളജ് ഓഫിസിൽ എത്തണം. യോഗ്യത: എംഎസ്‌സി നെറ്റ്. ഫോൺ: 9447410302.