ADVERTISEMENT

കോട്ടയം ∙ തിരുനക്കര പഴയ ബസ് സ്റ്റാൻഡ് വഴിയുള്ള ബസ് ബേ താൽക്കാലികമായി പുനഃരാരംഭിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. തീയതി പിന്നീട് നിശ്ചയിക്കും. കെട്ടിടം പൊളിച്ചതിനു ശേഷം സ്ഥലം അളന്നു തിട്ടപ്പെടുത്താൻ തീരുമാനിച്ചിരുന്നു. സ്ഥലം അളന്നു തിരിച്ച് വേലികെട്ടിയതിനു ശേഷമേ ബസുകൾ കടന്നു പോകാൻ അനുവദിക്കൂ. മുൻപ് ഉണ്ടായിരുന്നതു പോലെ മെഡിക്കൽ കോളജ് വഴിയുള്ള ബസുകൾക്കും നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ബസ്സുകൾക്കും പ്രത്യേകം വഴി ഉണ്ടാകും. താൽക്കാലിക കാത്തിരിപ്പ് കേന്ദ്രവും പണിയും. എന്നാൽ പുതിയ കെട്ടിടം പണി ആരംഭിക്കുമ്പോൾ സ്ഥലം പൂർണമായും നിർമാണ പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കുമെന്നു നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.

തിരുനക്കര പഴയ ബസ് സ്റ്റാൻഡിൽ നിന്നു കെട്ടിടം പൊളിച്ചു നീക്കിയതിനു ശേഷം കരാറുകാരൻ അനധികൃതമായി 690 ക്യുബിക് മീറ്റർ മണ്ണ് കടത്തിയതായി നഗരസഭ എൻജിനീയറിങ് വിഭാഗം തയാറാക്കിയ റിപ്പോർട്ട് സെക്രട്ടറി കൗൺസിലർമാർക്ക് യോഗത്തിനു ശേഷം നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകണമെന്ന കൗൺസിൽ തീരുമാനം നടപ്പാക്കിയോയെന്നു റിപ്പോർട്ടിൽ പരാമർശമില്ല. ആറാം വാർഡിൽ തോട് കയ്യേറിയെന്ന പരാതിയിൽ സ്ഥലം ഉടമയുടെയും കൗൺസിലറുടെയും സാന്നിധ്യത്തിൽ ചർച്ച നടത്താനും യോഗം തീരുമാനിച്ചു. 

നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ് കോംപ്ലക്സിലുള്ള ഉമ്മൻ ചാണ്ടി സപ്തതി സ്മാരക ഹാൾ അറ്റകുറ്റപ്പണികൾ തീർത്ത് ഉടൻ തുറന്നു കൊടുക്കും. ജനകീയാസൂത്രണം 2024–25 വാർഷിക പദ്ധതി വികസന സെമിനാർ കെ.സി.മാമ്മൻ മാപ്പിള ഹാളിൽ നാളെ 3നു ചേരും. ഉപാധ്യക്ഷൻ ബി.ഗോപകുമാർ, നഗരസഭാ സെക്രട്ടറി ബി.അനിൽകുമാർ, സാബു മാത്യു, ഷീജ അനിൽ, ജിബി ജോൺ, ടി.ആർ.അനിൽകുമാർ, വിനു ആർ.മോഹൻ, എം.പി.സന്തോഷ്കുമാർ, ടി.സി.റോയി, ജൂലിയസ് ചാക്കോ, റീബാ വർക്കി, ജാൻസി ജേക്കബ്, എൻ.എൻ.വിനോദ്, എബി കുന്നേപ്പറമ്പിൽ, ജോസ് പള്ളിക്കുന്നേൽ, ബിന്ദു സന്തോഷ്കുമാർ, ഡോ.പി.ആർ.സോന, എം.എ.ഷാജി, ടോംകോര അഞ്ചേരിൽ, ടി.എൻ.മനോജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com