ADVERTISEMENT

കോട്ടയം ∙ ഫുട്ബോൾ സ്വപ്നങ്ങളുമായി കടൽ കടക്കാൻ 8 പേർ. ലോകത്തിലെ പ്രമുഖ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി സംഘടിപ്പിക്കുന്ന ടൂർണമെന്റിനായാണു കോട്ടയത്തിന്റെ മിടുക്കർ കടൽ കടക്കുന്നത്. മാ‍ഞ്ചസ്റ്റർ സിറ്റി അബുദാബിയിൽ നടത്തുന്ന അബുദാബി കപ്പിൽ മത്സരിക്കുന്ന അൽ‌ ഇത്തിഹാദ് ടീമിലേക്കാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാ ഫുട്ബോൾ അസോസിയേഷനും അൽ ഇത്തിഹാദ് ഫുട്ബോൾ അക്കാദമിയും ചേർന്നു നടത്തിവന്ന ഫുട്ബോൾ ക്യാംപിൽ നിന്നാണ് ഈ 8 പേരെയും തിരഞ്ഞെടുത്തത്. കാനം സിഎംഎസ് ഹൈസ്കൂൾ വിദ്യാർഥി ദയാൽ ഡേവിഡ് സാമുവൽ, കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ വിദ്യാർഥി നിരഞ്ജൻ എം. ദീപു, മാന്നാനം കെഇ സ്കൂൾ വിദ്യാർഥി ബെൻസ് വർഗീസ്, കോട്ടയം എസ്എച്ച് പബ്ലിക് സ്കൂൾ വിദ്യാർഥി ഗോവിന്ദ് ഭാസ്കർ, ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ വിദ്യാർഥി ജോൺ അഗസ്റ്റിൻ, വടവാതൂർ കേന്ദ്രീയ വിദ്യാലയ വിദ്യാർഥി ദർശൻ കെ.രഞ്ജിത്ത് എന്നിവർക്കൊപ്പം ക്യാംപ് അംഗങ്ങളായ മലപ്പുറം ജില്ലയിലെ നിലമ്പൂർ ജിഎം വിഎച്ച്എസ് വിദ്യാർഥി മുഹമ്മദ് ഷാബിൻ, എരഞ്ഞി മങ്ങാട് ജിഎച്ച്എസ് വിദ്യാർഥി അബ്ദുൽ റഹ്മാൻ എന്നിവരാണ് അബുദാബിയിലേക്ക് പറക്കുന്നത്. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും യുഎഇ മൂന്നാം ഡിവിഷൻ ക്ലബ്ബുമായ അൽ ഇത്തിഹാദ് ക്ലബ് ഉടമയുമായ കമറുദ്ദീൻ അറയ്ക്കലാണ് ഇവർക്ക് അവസരം നൽകിയത്. പരിശീലകൻ പി.വി.അഭിജിത്തും വിദ്യാർഥികൾക്കൊപ്പം പോകുന്നുണ്ട്. നാളെ ടീം യാത്ര തിരിക്കും. 16 മുതലാണു മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com