ADVERTISEMENT

കടനാട് ∙ ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ വിവിധ ശുചിത്വ പദ്ധതികൾക്ക് 93 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ശുചിത്വ സമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, പ്രിൻസിപ്പൽ ജോർജുകുട്ടി ജേക്കബ്, ഹെഡ്മാസ്റ്റർ സജി തോമസ്, പിടിഎ പ്രസിഡന്റ് സിബി അഴകൻ പറമ്പിൽ, ജോയി വടശേരിൽ, കെ.വി.സതീഷ്, കുട്ടായി കുറുവത്താഴെ, റോക്കി ഒറ്റപ്ലാക്കൽ, ഷിനു സ്കറിയ, ബേബി കുറുവത്താഴെ എന്നിവർ പ്രസംഗിച്ചു.

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽപി സ്കൂളിൽ ശുചിമുറി സമുച്ചയം നിർമിക്കുന്നതിന് 10 ലക്ഷം രൂപ, മീനച്ചിൽ പഞ്ചായത്തിൽ വിവിധ വീടുകളിൽ മാലിന്യ സംസ്കരണത്തിനായി റിങ് കംപോസ്റ്റ് സ്ഥാപിക്കുന്നതിന് 5 ലക്ഷം, കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചിമുറി നിർമാണത്തിന് 10 ലക്ഷം, ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചിമുറി നിർമിക്കുന്നതിന് 13 ലക്ഷം, ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ വീടുകളിൽ മാലിന്യ സംസ്കരണത്തിനായി ജി-ബിൻ സ്ഥാപിക്കുന്നതിന് 5 ലക്ഷം, വള്ളിച്ചിറ ചെറുകര സെന്റ് ആന്റണീസ് യുപി സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സിനു 12.5 ലക്ഷം, പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചിമുറി സമുച്ചയത്തിന് 15 ലക്ഷം, കടനാട് പഞ്ചായത്തിലെ വിവിധ വീടുകളിൽ മാലിന്യ സംസ്കരണത്തിന് ജി-ബിൻ സ്ഥാപിക്കുന്നതിന് 5 ലക്ഷം, വിളക്കുമാടം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സിനു 12.5 ലക്ഷം, ഉള്ളനാട് സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ ലേഡീസ് ഫ്രണ്ട്‌ലി ശുചിമുറി നിർമിക്കുന്നതിന് 5 ലക്ഷം എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്ക് തുക അനുവദിച്ചിരിക്കുന്നത്.

സെൻട്രൽ ഫിനാൻസ് കമ്മിഷൻ ഗ്രാൻഡാണ് പ്രധാനമായും ശുചിത്വ പദ്ധതികൾക്ക് ഉപയോഗിച്ചിരിക്കുന്നത്. ളാലം ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണങ്ങാനം, കരൂർ, കടനാട്, മീനച്ചിൽ പഞ്ചായത്തുകളുടെയും കോംപൗണ്ടിൽ സ്ഥലം ലഭ്യമാക്കുകയാണെങ്കിൽ പൊതുജനങ്ങൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ശുചിമുറി കോംപ്ലക്സുകൾ നിർമിക്കുന്നതിന് തുക അനുവദിക്കുമെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com