ADVERTISEMENT

ചങ്ങനാശേരി ∙ വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം,പായിപ്പാട് എന്നീ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളുടെയും ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി മോർക്കുളങ്ങരയിൽ നിർമിക്കുന്ന ജലശുദ്ധീകരണശാലയുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമാണോദ്ഘാടനം ജോബ് മൈക്കിൾ എംഎൽ‌എ നിർവഹിച്ചു. ചടങ്ങിൽ മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.രാജു അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ കേരള ജല അതോറിറ്റി ഭണ്ഡാരി സ്വാഗത്‌ രൺവീർ ചന്ദ്‌, ബോർഡ് അംഗം ജലഅതോറിറ്റി ഷാജി പാമ്പൂരി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടോമിച്ചൻ പാലത്തിങ്കൽ, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ മിനി വിജയകുമാർ, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ്‌ സുജാത സുശീലൻ, വാർഡ് അംഗം ഷീല തോമസ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ലാലിച്ചൻ കുന്നിപ്പറമ്പിൽ, വിനയകുമാർ, ലിനു ജോബ്, മൻസൂർ എന്നിവർ പ്രസംഗിച്ചു.

പദ്ധതി ഇങ്ങനെ
2 കോടി 20 ലക്ഷം ലീറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണ ശാലയും പൈപ്പ് ലൈൻ, പമ്പ്സെറ്റ്, ട്രാൻസ്ഫോമർ തുടങ്ങിയ അനുബന്ധ ഘടകങ്ങളുമാണ് മോർക്കുളങ്ങരയിൽ ജലഅതോറിറ്റി സ്ഥലത്ത് നിർമിക്കുക. വാഴപ്പള്ളി ,പായിപ്പാട്,കുറിച്ചി,തൃക്കൊടിത്താനം പഞ്ചായത്തുകൾക്കായി ജലജീവൻ മിഷൻ പദ്ധതി ലഭ്യമായ ഭരണാനുമതി തുകയായ യഥാക്രമം 83.84 കോടി, 69.70 കോടി, 90.18 കോടി, 96.30 കോടി (ആകെ 340.02 കോടി)) രൂപയിൽ നിന്നും പഞ്ചായത്തുകളുടെ ജലവിതരണത്തിന് ആനുപാതികമായ തുക കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

നിലവിലെ അവസ്ഥ 
നഗരസഭയിലും സമീപ പ്രദേശങ്ങളായ വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി പഞ്ചായത്തുകളുടെ വിവിധ മേഖലകളിലും നിലവിൽ ജലവിതരണം നടത്തിവരുന്നത് കറ്റോട്, കല്ലിശ്ശേരി പദ്ധതികളിൽ നിന്നാണ്. കറ്റോട് പദ്ധതിയിൽ നിന്നുള്ള ജലം തിരുവല്ല -കുട്ടനാട് പ്ലാന്റിൽ ശുദ്ധീകരിച്ച് നേരിട്ട് ചങ്ങനാശേരി ചെറുകരകുന്ന് ഉന്നതതല ടാങ്കിൽ ശേഖരിച്ചും കല്ലിശ്ശേരി സ്കീമിലെ കല്ലിശ്ശേരിയിൽ നിന്ന് തന്നെയുള്ള പ്ലാന്റിൽ ശുദ്ധീകരിച്ച് പെരുന്നയിലെത്തിച്ച്‌ അവിടെനിന്നും പമ്പ് ചെയ്ത് ചങ്ങനാശ്ശേരി ചെറുകരകുന്ന് ഉന്നതതല ടാങ്കിൽ ശേഖരിച്ചുമാണ് വിതരണം നടത്തിവരുന്നത്. എന്നാൽ ചങ്ങനാശേരി നഗരസഭയ്ക്കും നാല് പഞ്ചായത്തുകൾക്കും ജലം ശുദ്ധീകരിച്ച് വിതരണം നടത്തുന്നതിനായി ഒരു ശുദ്ധീകരണശാല നിലവിലില്ല. ഇത് കാരണം ജല ലഭ്യതയിൽ മിക്കവാറും കുറവും തടസ്സങ്ങളും നേരിടാറുണ്ട്. കൂടാതെ ജലജീവൻ മിഷൻ, അമൃത്‌ പദ്ധതികൾ വഴി എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്‌ഷൻ നൽകുന്നതും കൂടിയാകുമ്പോൾ ജലദൗർലഭ്യം കൂടും ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി.

''പദ്ധതി പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് ശുദ്ധജലം മുഴുവൻ സമയവും ഉറപ്പാക്കാൻ കഴിയും. കൂടാതെ പെരുന്നയിൽ പൂർത്തീകരിക്കുന്ന 15 ലക്ഷം ലീറ്റർ ശേഷിയുള്ള ഉന്നത തല സംഭരണിയും കുറിച്ചി, തൃക്കൊടിത്താനം ആരംഭിക്കുന്ന ഉന്നതതല സംഭരണിയും പഞ്ചായത്തുകളിലെ ജലജീവനും പൂർത്തിയാകുന്നതോടെ നഗരസഭയിലും പഞ്ചായത്തുകളിലും ഫലപ്രദമായ രീതിയിൽ ജലവിതരണം സാധ്യമാകും''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com