ADVERTISEMENT

കറുകച്ചാൽ ∙ ‘‘വാടക വീട്ടിലാണ് കഴിയുന്നത്. 2 പെൺമക്കളെയും വിവാഹം ചെയ്ത് അയച്ചു. കെഎസ്ആർടിസി ഫാമിലി പെൻഷനാണ് ഏക ജീവിതമാർഗം. 3 മാസമായി പെൻഷൻ കിട്ടാതെ വന്നതോടെ ആകെ ദുരിതത്തിലാണ്.’’– തിരുവഞ്ചൂർ സ്വദേശിനി സരസ്വതിയമ്മ പറയുന്നു. അയർക്കുന്നം സ്വദേശി സി.എസ്.വാസു പറയുന്നതിങ്ങനെ: ‘‘കെഎസ്ആർടിസിയിൽ നിന്നു സൂപ്രണ്ടായി പിരിഞ്ഞു. 87 വയസ്സുണ്ട്. ഭാര്യയും ഞാനും രോഗികളാണ്. മകൾക്ക് ഒപ്പമാണ് താമസിക്കുന്നത്. ആകെ ബുദ്ധിമുട്ടിലാണ്.’’

കെഎസ്ആർടിസി പെൻഷൻകാരുടെ ദുരിതത്തിന്റെ നേർക്കാഴ്ചയാണ് ഈ വാക്കുകൾ. പെൻഷൻ 3 മാസമായി കുടിശികയാണ്. കെഎസ്ആർടിസിയിലെ 42,170 പെൻഷൻകാരിൽ മിക്കവരും ബുദ്ധിമുട്ടിലാണ്. 12 വർഷമായി പെൻഷൻ പരിഷ്കരണം, ഡിആർ വർധന എന്നിവ നടന്നിട്ടില്ല. 12 വർഷം മുൻപുള്ള തുക കൊണ്ടാണ് പെൻഷൻകാർ ജീവിക്കുന്നത്. 2021ൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചപ്പോൾ പെൻഷൻ പരിഷ്കരണം നടത്തിയില്ല.

നിലവിൽ 28% ഡിആർ കുടിശികയാണ്. 5 വർഷമായി ഉത്സവബത്ത കിട്ടാത്ത ഏക വിഭാഗം കെഎസ്ആർടിസി പെൻഷൻകാരാണ്. എക്സ്ഗ്രേഷ്യ പെൻഷനും പരിഷ്കരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ മിനിമം എക്സ്ഗ്രേഷ്യ പെൻഷൻ 1350 രൂപയാണ്. ഇത് സാമൂഹിക സുരക്ഷാ പെൻഷൻ തുകയിലും കുറവാണ്. പലപ്പോഴും രണ്ടും മൂന്നും തവണ കുടിശിക ഉള്ളപ്പോൾ ഒരു മാസത്തെ പെൻഷൻ മാത്രമാണ് ലഭിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com