ADVERTISEMENT

മണർകാട് ∙ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുമെന്ന് കരുതി, എന്നാൽ കുടിവെള്ളം ഇന്നും കിട്ടാക്കനി. പറ‍ഞ്ഞു വരുന്നത് മണർകാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ പാണ്ഡവർ കളരിയിലെ നാട്ടുകാരുടെ ദുരിതത്തെക്കുറിച്ചാണ്. കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമെന്ന് വാഗ്ദാനവുമായി ജല ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് ലൈനുകൾ വാർഡിൽ സ്ഥാപിച്ചിരുന്നു. എന്നാൽ വെള്ളം ഇതുവരെ എത്തിയിട്ടില്ല. പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ട പ്രദേശത്തെ 40 വീട്ടുകാർ ആഴ്ചകളായി ടാപ്പിനു മുന്നിൽ വെള്ളത്തിനായി കാത്തിരിക്കുകയാണ്.

വെള്ളം എത്തുന്നില്ലെങ്കിലും എന്നാൽ വാട്ടർ അതോറിറ്റിയിൽ നിന്നുള്ള ബില്ലുകൾ മുടക്കമില്ലാതെ എത്തുന്നതായി ഗ്രാമ പഞ്ചായത്ത് അംഗം ജിജി മണർകാട് ആരോപിച്ചു. പൈപ്പിൽ കൂടി വരുന്ന കാറ്റിനു നാട്ടുകാർ പണം നൽകേണ്ടതില്ലല്ലോ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനാൽ ഇവിടെ സ്ഥാപിച്ച പൈപ്പ് ലൈനിലും മാലം ചക്കുംകുഴിക്കുന്ന് പ്രദേശത്തെ വീടുകളിലും വെള്ളം എത്തിക്കാൻ വാട്ടർ അതോറിറ്റി അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com