നെല്ലാപ്പാറ : എന്തൊക്കെ പറഞ്ഞാലും റോഡിൽ ലൈറ്റില്ലാത്തതുകൊണ്ടു മാത്രം കാണാൻ പറ്റിയ മനോഹര കാഴ്ച. റോഡരികിലെ മരവും മഞ്ഞും എതിർ ദിശയിൽ വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ തെളിയുന്ന ദൃശ്യം. ചിത്രം : റിജോ ജോസഫ് ∙ മനോരമ
Mail This Article
×
ADVERTISEMENT
പൊൻകുന്നം മുതൽ തൊടുപുഴ വരെ 50 കിലോമീറ്റർ സ്റ്റേറ്റ് ഹൈവേ 8ലൂടെ രാത്രിയാത്ര. നല്ല യാത്രാസുഖമുള്ള റോഡ്, പക്ഷേ, റോഡ് മുഴുവൻ ഇരുട്ടാണ്. ചില ഇടങ്ങളിൽ മാത്രം വൈദ്യുത പോസ്റ്റുകളിൽ ലൈറ്റുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ അതു വെളിച്ചം പരത്തുന്നുണ്ട്. പണി തീർന്നപ്പോൾ റോഡിലെങ്ങും സോളർ ലൈറ്റുകൾ വച്ചിരുന്നു. പക്ഷേ, അവയെല്ലാം ഇപ്പോൾ ഉറക്കത്തിലാണ്. സോളർ ലൈറ്റുകളുടെ ബാറ്ററികൾ രായ്ക്കുരാമാനം ആരൊക്കെയോ മോഷ്ടിച്ചു കൊണ്ടുപോയി എന്നാണ് നാട്ടുകാർ പറയുന്നത്. കേടായി എന്ന് ഉത്തരവാദിത്തപ്പെട്ടവർ പറയുമ്പോൾ ഇരുട്ടുമാത്രം ബാക്കി. മന്ത്രിയും എംപിമാരും എംഎൽഎമാരും പാർട്ടി നേതാക്കൻമാരും ഇൗ വഴിയേ കുതിച്ചുപായാറുണ്ട്. ഒന്നേ പറയാനുള്ളൂ... കണ്ണടച്ച് ഇരുട്ടാക്കല്ലേ.
1 / 14
ഒന്നാം മൈൽ: കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചമൊഴിച്ചാൽ കൂരിരുട്ടാണ്. നടന്നു പോകണമെങ്കിൽ ഉറപ്പായും വെളിച്ചം കയ്യിലുണ്ടാകണം.
2 / 14
പ്ലാന്റേഷൻ ജംക്ഷൻ: വലിയ വളവുകളാണ് പ്ലാന്റേഷൻ
ജംക്ഷനിലും മഞ്ഞക്കടമ്പു ഭാഗത്തും. പക്ഷേ വെളിച്ചമില്ല എന്ന
മുന്നറിയിപ്പാണ് പ്രധാനമായും നൽകേണ്ടത്.
3 / 14
പാലാ പാലം: പാലാ നഗരമധ്യത്തിലാണ് വലിയ പാലം. പക്ഷേ, ഒരു തരി വെളിച്ചമില്ലാതെയാണ് പാലത്തിന്റെ കിടപ്പ്
4 / 14
പൊൻകുന്നം ടൗണിൽ നിന്നു പാലാ റോഡിലേക്ക് കയറുന്ന ഇടം. പ്രവേശനകവാടം കാണണമെങ്കിൽ ടോർച്ചടിച്ചു നോക്കണം.
5 / 14
നെല്ലാപ്പാറ : എന്തൊക്കെ പറഞ്ഞാലും റോഡിൽ ലൈറ്റില്ലാത്തതുകൊണ്ടു മാത്രം കാണാൻ പറ്റിയ മനോഹര കാഴ്ച. റോഡരികിലെ മരവും മഞ്ഞും എതിർ ദിശയിൽ വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ തെളിയുന്ന ദൃശ്യം. ചിത്രം : റിജോ ജോസഫ് ∙ മനോരമ
6 / 14
പാലാ ബൈപാസ്: കിഴതടിയൂർ ജംക്ഷനു സമീപം വെളിച്ചമുണ്ട്. പക്ഷേ അത് രാത്രിക്കടയുടെയും വാഹനത്തിന്റെയും മാത്രമാണ്.
7 / 14
രണ്ടാം മൈൽ: റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സൊളാർ സ്ട്രീറ്റ് ലൈറ്റ് കണ്ണടച്ചപ്പോൾ അതിൽ ട്യൂബ് ലൈറ്റ് സ്ഥാപിച്ചിരിക്കുകയാണ് ഹോട്ടലുടമ. ഇത്രയെങ്കിലും ഉത്തരവാദിത്വം അധികൃതർക്കുണ്ടായിരുന്നങ്കിൽ!
2–ാം മൈൽ: രാത്രി കൂരിരുട്ടിൽ ലോറി തിരിച്ചെടുക്കാനുള്ള ശ്രമം. പാഞ്ഞു വരുന്ന വാഹനം അടുത്തെത്തുമ്പോഴാണ് മുൻപിലെ തടസം കാണുന്നത്, അപകടം ഒഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ട്.
10 / 14
മഞ്ഞക്കുന്നേൽ: ‘മരിച്ച്’ കണ്ണടച്ചുകിടക്കുന്ന സർക്കാർ സൊളാർ ലൈറ്റിനോടു ചേർന്ന് പുഞ്ചിരിപോലെ വെളിച്ചവുമായി സ്വകാര്യ സ്ഥാപനത്തിന്റെ സൊളാർ ലൈറ്റ്. പ്രവിത്താനത്തിനടുത്ത് മഞ്ഞക്കുന്നേലിലെ കാഴ്ച.
11 / 14
കൊല്ലപ്പള്ളി: റോഡു നിറയെ ഇരുട്ടാണ്, വെളിച്ചം മീൻകടയിൽ മാത്രം.
12 / 14
പിഴക്: ഇവിടെ എങ്ങാനും വച്ച് രാത്രി വാഹനം കേടായാൽ പെട്ടതു തന്നെ. ഒരു തരി വെളിച്ചമില്ലാത്ത റോഡിൽ ഒന്നിറങ്ങി നിൽക്കാൻ പോലും പേടിയാകും.
13 / 14
കരിങ്കുന്നം ടൗൺ: സ്ഥലം ഇതു തന്നെയാണോ എന്ന് അറിയണം എങ്കിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ വെളിച്ചം നിറയണം.
14 / 14
പ്ലാന്റേഷൻ ജംക്ഷൻ: വലിയ വളവുകളാണ് പ്ലാന്റേഷൻ ജംക്ഷനിലും മഞ്ഞക്കടമ്പു ഭാഗത്തും. പക്ഷേ വെളിച്ചമില്ല എന്ന മുന്നറിയിപ്പാണ് പ്രധാനമായും നൽകേണ്ടത്.
English Summary:
State Highway 8's Nighttime Peril: Thieves Leave Solar Street Lights Dormant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.