ബ്രേക്ക് നഷ്ടപ്പെട്ട കാർ മതിൽ തകർത്ത് മറിഞ്ഞു

Mail This Article
തീക്കോയി ∙ ഇല്ലിക്കൽക്കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞ് ഒരാൾക്കു പരുക്ക്. തിരുവനന്തപുരം പണ്ടാരവളവ് സ്വദേശി എബി (24) യുടെ കൈയ്ക്കാണു പരുക്കേറ്റത്.എബിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഒന്നരയോടെ മേലടുക്കത്തിനു സമീപമാണ് അപകടം. തിരുവനന്തപുരം സ്വദേശികളായ 5 യുവാക്കളായിരുന്നു കാറിൽ.ഇറക്കമിറങ്ങി വന്ന കാറിന്റെ ബ്രേക്ക് നഷ്ടമായപ്പോൾ റോഡരികിലുള്ള ചോനമലയിൽ രാജേഷിന്റെ വീട്ടുമുറ്റത്തേക്കു ഓടിച്ചുകയറ്റുകയായിരുന്നു.
കാർ മുറ്റത്തെ ചെടിച്ചട്ടികളും മതിലും തകർത്ത് വീണ്ടും താഴേക്കുമറിഞ്ഞു. 15 അടി താഴേക്കാണു കാർ വീണത്. വീടിന്റെ താഴെ പുരയിടത്തിന്റെ സംരക്ഷണഭിത്തിയിലേക്കാണു പതിച്ചത്.കാർ ഒന്നുകൂടി മറിഞ്ഞിരുന്നെങ്കിൽ റോഡിലേക്കു വീഴുമായിരുന്നു. റോഡിൽനിന്ന് 10 അടി ഉയരത്തിൽ മതിലിലാണു കാർ തട്ടിനിന്നത്. ഈ സമയത്ത് മുറ്റത്ത് ആരും ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.