കുവൈത്ത് തീപിടിത്തം: മരിച്ച സ്റ്റെഫിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
Mail This Article
×
കോട്ടയം∙ കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് അനുവദിച്ച ധനസഹായം കൈമാറി. മന്ത്രി വി.എൻ.വാസവൻ സ്റ്റെഫിന്റെ വീട്ടിലെത്തി പിതാവ് സാബു എബ്രഹാമിനും മാതാവ് ഷേർലി സാബുവിനുമാണ് പണം കൈമാറിയത്. സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയ്ക്കൊപ്പം വ്യവസായി യൂസഫലി നൽകിയ 5 ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ 2 ലക്ഷം, വ്യവസായി രവി പിള്ള നൽകിയ 2 ലക്ഷവും കൈമാറി.
English Summary:
Financial aid handed over to family of Stephin who died in Kuwait flat fire
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.