ADVERTISEMENT

കെ.ആർ.നാരായണൻ  ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ  
തിരുവനന്തപുരം∙ കോട്ടയത്തു പ്രവർത്തിക്കുന്ന കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റിങ്, ഓഡിയോഗ്രഫി, ആക്ടിങ്, സിനിമറ്റോഗ്രഫി, എഡിറ്റിങ്, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, സെൻട്രലൈസ്ഡ് സ്റ്റോർ വിഭാഗങ്ങളിലായി അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിൽ 31ന് അകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.krnnivsa.com

ഗതാഗതം നിരോധിച്ചു
എരുമേലി ∙ പുഞ്ചവയൽ – പാക്കാനം –മഞ്ഞളരുവി റോഡിലെ തേക്ക് തോട്ടത്തിലൂടെയുള്ള 850 ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനാൽ 9മുതൽ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം ഇനിയൊറിയപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
വാഴൂർ ∙ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാഴൂർ പഞ്ചായത്ത് 2024 - 25 വർഷം വ്യക്തിഗത ആസ്തി – കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോള ടാങ്ക്, തീറ്റപ്പുൽ കൃഷി, ഫാം പോണ്ട്, കിണർ റീചാർജ്, കംപോസ്റ്റ് പിറ്റ്, സോക് പിറ്റ് എന്നിവ നിർമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ചെറുകിട നാമമാത്ര കർഷകർ ആയിരിക്കണം.

സ്പോട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ചരിത്രം, ആന്ത്രപ്പോളജി ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ വിവിധ സംവരണ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 9നു രാവിലെ 10നു പുല്ലരിക്കുന്നിലെ ഓഫിസിൽ. 9995203470.
∙സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവ്. സ്പോട് അഡ്മിഷൻ 8നു രാവിലെ 10നു വകുപ്പ് ഓഫിസിൽ.

പോളിസി പുതുക്കണം
കോട്ടയം ∙ റബർ ടാപ്പിങ് തൊഴിലാളികൾക്കായി റബർ ബോർഡ് ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് കം ടെർമിനൽ ബെനഫിറ്റ് പദ്ധതിയിൽ ചേർന്നിട്ടുള്ളവർ ഈ വർഷത്തെ വിഹിതം   12നു മുൻപ് അതത് പ്രദേശത്തെ റബർ ബോർഡ് റീജനൽ ഓഫിസിൽ അടച്ച് പോളിസി പുതുക്കണം. ഫോൺ:0481–2301231.

പ്രവേശനം തുടരുന്നു
കോട്ടയം ∙ പള്ളം ബിഷപ് സ്പീച്‌ലി കോളജിൽ ബികോം ഫിനാൻസ് ആൻ‍ഡ് ടാക്സേഷൻ, ലോജിസ്റ്റിക്സ് മാനേജ്മെൻറ്, ബിസിഎ, എംഎ ജേണലിസം ആൻ‍ഡ് മാസ്സ് കമ്യൂണിക്കേഷൻ, എംകോം കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ഫോൺ : 9188402423.

അധ്യാപക ഒഴിവ്
വൈക്കം ∙ ഇരുമ്പൂഴിക്കര ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിന് ഇന്നു രാവിലെ 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.

ജലവിതരണം മുടങ്ങും
കടുത്തുരുത്തി ∙ ജാതിക്കാമല ഗ്രാവിറ്റി ലൈൻ വാൽവിന് തകരാർ മൂലം അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ കടുത്തുരുത്തി, സബ് ഡിവിഷൻ പരിധിയിലുള്ള മുളക്കുളം, വെള്ളൂർ (ഭാഗികം) , ഞീഴൂർ,കടുത്തുരുത്തി, കല്ലറ എന്നീ പഞ്ചായത്തുകളിൽ ഇന്ന് ജലവിതരണം മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com