ADVERTISEMENT

അസിസ്റ്റന്റ് പ്രഫസർ 
പൂഞ്ഞാർ‌ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ താൽക്കാലിക ഒഴിവുകളുണ്ട്. മാത്തമാറ്റിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ് വിഷയങ്ങളിൽ 10നും ഫിസിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ 11നും രാവിലെ 11ന് അഭിമുഖം നടത്തും. ഫോൺ: 94474 00698, 91884 05172, വെബ്‌വിലാസം: www.cep.ac.in.ഫുട്ബോൾ ടീം 

തിരഞ്ഞെടുപ്പ്
കോട്ടയം∙ റെഡ് ജുവൽസ് എഫ്‌സിയുടെ 2024-25 സീസണിലേക്കുള്ള ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് ഇന്ന് 3ന് ഗിരിദീപം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 17, സീനിയർ (18 വയസ്സിനു മുകളിലുള്ളവർ) ടീം സിലക്‌ഷൻ ആണ്  നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂത്ത് ചാംപ്യൻഷിപ്, അക്കാദമി ലീഗ്, ഡിസ്ട്രിക്ട് ലീഗ്, മറ്റു ടൂർണമെന്റ് എന്നിവിടങ്ങളിൽ അവസരം ലഭിക്കും.  വിവരങ്ങൾക്ക്: 7736501115, 7994192447.

താൽക്കാലിക നിയമനം
പെരുവ ∙ മുളക്കുളം പഞ്ചായത്ത് എൽഐഡി ആൻഡ് ഇഡബ്ല്യു സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ക്ലറിക്കൽ ജോലി ചെയ്യാൻ താൽപര്യമുള്ള എസ്എസ്എൽസി പാസായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ പരിജ്ഞാനവും സമാന തസ്തികയിൽ 3 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അധികയോഗ്യതയായി പരിഗണിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 12.

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ്
കോട്ടയം∙ റെഡ് ജുവൽസ് എഫ്‌സിയുടെ 2024-25 സീസണിലേക്കുള്ള ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് ഇന്ന് 3ന് ഗിരിദീപം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 17, സീനിയർ (18 വയസ്സിനു മുകളിലുള്ളവർ) ടീം സിലക്‌ഷൻ ആണ്  നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂത്ത് ചാംപ്യൻഷിപ്, അക്കാദമി ലീഗ്, ഡിസ്ട്രിക്ട് ലീഗ്, മറ്റു ടൂർണമെന്റ് എന്നിവിടങ്ങളിൽ അവസരം ലഭിക്കും.  വിവരങ്ങൾക്ക്: 7736501115, 7994192447.

തെങ്ങിൻ തൈകൾ
കറുകച്ചാൽ ∙ കൃഷി ഭവനിൽ കുറ്റ്യാടി ഇനം തെങ്ങിൻ തൈകൾ 50 രൂപ നിരക്കിൽ വിൽപനയ്ക്ക് എത്തിയിട്ടുണ്ട്. കർഷകർക്ക് കരം അടച്ച രസീതുമായി എത്തി കൃഷി ഭവനിൽ നിന്നു തൈകൾ വാങ്ങാം.

അസിസ്റ്റന്റ് പ്രഫസർ 
പൂഞ്ഞാർ‌ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ താൽക്കാലിക ഒഴിവുകളുണ്ട്. മാത്തമാറ്റിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ് വിഷയങ്ങളിൽ 10നും ഫിസിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ 11നും രാവിലെ 11ന് അഭിമുഖം നടത്തും. ഫോൺ: 94474 00698, 91884 05172, വെബ്‌വിലാസം: www.cep.ac.in.

കോളജ്  കുടുംബസംഗമം 
ചങ്ങനാശേരി ∙ എൻഎസ്എസ് ഹിന്ദു കോളജിലെ 1995-97 പ്രീ ഡിഗ്രി ഫോർത്ത് ഗ്രൂപ്പ് (ബി) ബാച്ചിന്റെ പൂർവ വിദ്യാർഥി / കുടുംബസംഗമം ഇന്ന് 10 ന് ചങ്ങനാശേരി അർക്കാലിയ ഹോട്ടലിൽ നടക്കും. അവാർഡ് വിതരണം. കലാപരിപാടികൾ സദ്യ എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9645497240, 9745245141.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com