ADVERTISEMENT

കോട്ടയം ∙ തിരുനക്കര സ്റ്റാൻഡിൽ പഴയ പല്ലവി ആവർത്തിച്ചു നഗരസഭ. കടുത്ത നടപടിയിലേക്കു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡിഎൽഎസ്എ). കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണ വിവരങ്ങൾ നഗരസഭ സെക്രട്ടറി നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ഡിഎൽഎസ്എ സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺ കുമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നലെ ഹിയറിങ്ങിൽ നഗരസഭയിൽ നിന്നു ഹാജരായത് അസിസ്റ്റന്റ് എൻജിനീയറും റവന്യു ഇൻസ്പെക്ടറും മാത്രം.കാത്തിരിപ്പുകേന്ദ്രം, ശുചിമുറി എന്നിവയുടെ കാര്യത്തിൽ ഹാജരാക്കിയ റിപ്പോർട്ട് പരിഗണിക്കവേ പഴയ പല്ലവി ആവർത്തിച്ചുള്ള റിപ്പോർട്ടല്ല ആവശ്യപ്പെട്ടത്, പുതിയതായി എന്തെങ്കിലും റിപ്പോർട്ട് ചെയ്യാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചു.

എന്നാൽ ഉദ്യോഗസ്ഥർക്ക് ഉത്തരമുണ്ടായില്ല. കൗൺസിൽ തീരുമാനങ്ങൾ നടപ്പാക്കും എന്ന മറുപടിയാണ് അവർ നൽകിയത്.നഗരത്തിലെ ഒരു വ്യാപാര സ്ഥാപനമാണു കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം നടത്താൻ വന്നിരിക്കുന്നത്. ഇവരുമായി ഇതുവരെയും കരാർ ഒപ്പിട്ടിട്ടില്ല. പ്ലാനും നിബന്ധനകളും നാളെ നടക്കുന്ന കൗൺസിൽ അംഗീകരിച്ചാൽ ഉടൻ കരാർ ഒപ്പിടുമെന്നും പണികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിർമാണം നടത്താൻ സന്നദ്ധത അറിയിച്ച സ്ഥാപനം നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ എന്തുചെയ്യും എന്ന ചോദ്യത്തിനും ഉദ്യോഗസ്ഥർ ഉത്തരം നൽകിയില്ല.

ഉടൻ നിർമാണം ആരംഭിച്ചില്ലെങ്കിൽ ഡിഎൽഎസ്എ കടുത്ത നടപടിയിലേക്കു നീങ്ങുമെന്നു ജഡ്ജി പറഞ്ഞു. ശുചിമുറി ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച സ്ഥാപനം കരാർ ലംഘനം നടത്തിയതിനാൽ നഗരസഭ ശുചിമുറി ഏറ്റെടുത്ത് നടത്തുന്ന കാര്യം ആലോചിക്കുമെന്നു റവന്യു ഇൻസ്പെക്ടർ അറിയിച്ചു. കരാറിന്റെ പകർപ്പ് ഹാജരാക്കാൻ ഡിഎൽഎസ്എ സെക്രട്ടറി ആവശ്യപ്പെട്ടു. കൗൺസിൽ തീരുമാനങ്ങൾ നിയമപരമല്ലെങ്കിൽ, അത് ചൂണ്ടിക്കാട്ടി തിരുത്തേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉണ്ട്. തിരുത്തുന്നില്ലെങ്കിൽ വിയോജനക്കുറിപ്പ് എഴുതേണ്ടതാണ്. ഉടമസ്ഥത തെളിയിക്കാൻ രേഖകളില്ലാത്ത ഭൂമിയിൽ ടോൾ പിരിക്കാനുള്ള കൗൺസിൽ തീരുമാനം നടപ്പാക്കുമ്പോഴും നിയമ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇതിന് ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ടി വരാമെന്നും പാരാ ലീഗൽ വൊളന്റിയർമാർ പറഞ്ഞു.

കേസ് വീണ്ടും 10നു പരിഗണിക്കും. പിഎൽവിമാരായ ടി.യു.സുരേന്ദ്രൻ, പ്രഫ. ഏബ്രഹാം സെബാസ്റ്റ്യൻ, പി.ഐ.ഏബ്രഹാം, കെ.സി.വർഗീസ്, ലീഗൽ അസിസ്റ്റന്റ് ശിൽപമോൾ എന്നിവർ പങ്കെടുത്തു.ജില്ലാ ലീഗൽ സർവീസസ്അതോറിറ്റി ഉത്തരവുകൾ നടപ്പാക്കാൻ വീഴ്ച വരുത്തുന്നവർക്കെതിരെ അതോറിറ്റിക്ക് ഷോകേസ് നോട്ടിസ് പുറപ്പെടുവിക്കാം. ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താം. മറുപടി തൃപ്തികരമല്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ മേലധികാരിയോടു നടപടിക്കു ശുപാർശ ചെയ്യാം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാൻ ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയും സെക്രട്ടറി സബ് ജഡ്ജിയുമാണ്. ക്രിമിനൽ ഇതര തർക്ക പരിഹാര കോടതിയാണു ഡിഎൽഎസ്എ

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com