ADVERTISEMENT

തിരുവാർപ്പ് ∙ കോട്ടയം -കുമരകം റോഡിൽ ആമ്പക്കുഴി ഭാഗത്ത് നിന്നു വിവിധ പ്രദേശങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും മെഡിക്കൽ കോളജിലേക്കും വേഗത്തിൽ എത്തിച്ചേരാൻ ഉപയോഗിക്കുന്ന ഈ പാലം ഏതുസമയത്തും ആറ്റിലേക്ക് നിലംപൊത്താവുന്ന തരത്തിൽ അപകടഭീഷണിയിലാണ്. ഉദ്ദേശ്യം 55 വർഷം മുൻപു നിർമിച്ച ഈ പാലം നാട്ടുകാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും  അടിത്തറയിൽ മാറ്റം വരുത്തിയിരുന്നില്ല. അപകടഭീഷണിയെത്തുടർന്നു പഞ്ചായത്തിൽ നിന്നു വാഹനഗതാഗതം നിരോധിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. തിരുവാർപ്പ് ചെങ്ങളം എന്നീ 2 വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കെഎസ്ഇബി സബ്സ്റ്റേഷൻ, ജല അതോറിറ്റി പമ്പ് ഹൗസ്, ചെങ്ങളത്തുകാവ് ദേവീക്ഷേത്രം.

നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, സ്കൂളുകൾ എന്നിവയ്ക്ക് പുറമേ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും വേഗത്തിൽ എത്തിച്ചേരാനും കഴിയുന്ന ഏറ്റവും പ്രധാന്യമുള്ള ഈ പാലമാണ് അപകടഭീഷണിയെ നേരിടുന്നത്. തദ്ദേശവാസികളുടെ നിവേദനത്തെത്തുടർന്നു മന്ത്രി വി.എൻ.വാസവൻ സ്ഥലം സന്ദർശിച്ചു. പാലത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ മന്ത്രി നിർദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, കെ.ആർ.അജയ്, പഞ്ചായത്തംഗം ഹസീദ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.എ.അബ്ദുൽ കരീം, മുൻ പഞ്ചായത്തംഗം ബീനാ ഏലിയാസ് എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com