ADVERTISEMENT

വൈദ്യുതി മുടക്കം
തെങ്ങണ ∙ ജെപി, എസ്ബിഐ തെങ്ങണ, മുല്ലശേരി, ശോഭ, ഗായത്രി, ഇല്ലിമൂട്, നടയ്ക്കപ്പാടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ അഞ്ചൽക്കുറ്റി നമ്പർ 1, കുട്ടനാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചെമ്പ്‌ ∙ പിതൃക്കുന്നം, നാനാടം, ഇത്തിപ്പുഴ, കൊട്ടാരം റോഡ്, കെഎസ് മംഗലം, പുതുക്കുളം, കണ്ണങ്കേരി, മൂഴിക്കൽ, മാറ്റപ്പറമ്പ്, കൊച്ചങ്ങാടി, ചാത്തനാട്, ചെമ്പ്, ചെമ്പ് ചർച്ച്, സാവിത്രി മുക്ക്, കാട്ടാമ്പള്ളി, മുറിഞ്ഞപുഴ, ഫിഷ് ലാൻഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ താജ്, കെടിഡിസി, കെടിഡിസി എച്ച്ടി, വിരിപ്പുകാല, മാരുതി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 12 വരെയും കോക്കനട്ട് ലഗൂണ, മാലിക്കായൽ, അന്തോണിക്കായൽ, ഫിലിപ്പ് കുട്ടി, അങ്ങാടിശ്ശേരി, വട്ടവേലി, ബ്ലോക്ക് 1, 3, 5, 6, വലിയമടക്കുഴി, റോയൽ റിവേര, മാനർ, പള്ളിക്കരി, അകത്തേക്കരി, വട്ടക്കായൽ, ആർഎആർഎസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 1 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ ഇടയാടി, കരിയംപാടം, കുമാരനല്ലൂർ വില്ലേജ്, മില്ലനിയം, പാരഗൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും ജീവധാര, തൂത്തൂട്ടി, വല്യാലുംചുവട്, കൊച്ചാലുംചുവട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 11 വരെയും വൈദ്യുതി മുടങ്ങും.

അധ്യാപകർ  ഒഴിവ്
ചങ്ങനാശേരി ∙ എസ്ബി കോളജിൽ ഹിന്ദി, ചരിത്രം വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ കോട്ടയം, കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗെസ്റ്റ് പാനലിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. പിഎച്ച്ഡി / നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ‌www.sbcollege.ac.in എന്ന കോളജ് വെബ് സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് കോട്ടയം ഗെസ്റ്റ് പാനലിൽ പേര് റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി 10ന് രാവിലെ 9.30നു കോളജ് ഓഫിസിൽ എത്തണം.
ഇടക്കുന്നം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഇന്റർവ്യൂ 10ന് രാവിലെ 11ന് നടത്തും. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി നേരിട്ട് സ്കൂൾ ഓഫിസിൽ എത്തണം.

സീറ്റൊഴിവ് 
കോട്ടയം ∙ ബേക്കർ വിമൻസ് കോളജിൽ  ബിസിഎ, ബിഎസ്‌സി സൈക്കോളജി, ബികോം കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 7907896132, 9072014000.
മാന്നാനം ∙ കെഇ കോളജിലെ ബോട്ടണി, ഇംഗ്ലിഷ്, കൊമേഴ്സ് പിജി പ്രോഗ്രാമുകൾക്കും ഫിസിക്സ്, കംപ്യൂട്ടർ സയൻസ് കൊമേഴ്സ് ഡിഗ്രി പ്രോഗ്രാമുകൾക്കും സീറ്റൊഴിവുണ്ട്.  ഫോൺ: 9447570263. 

സൗജന്യ മെഡിക്കൽ ക്യാപ്
വൈക്കം ∙ വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ 13ന് രാവിലെ 9.30മുതൽ സൗജന്യ മെഡിക്കൽ ക്യാപ് നടത്തും.മഴക്കാല രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങിയവയുടെ പ്രതിരോധത്തിനും മറ്റു രോഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സാ നിർണയത്തിനും സൗകര്യം ഉണ്ടാവും. വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം, തലയോലപ്പറമ്പ് യൂണിറ്റുകളും, വല്ലകം ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രം റിസർച് വിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് നടത്തുന്നത്. സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.ശിവദാസ് അധ്യക്ഷത വഹിക്കും. ഓരോ ദിവസവും നിശ്ചിത എണ്ണം ആളുകൾക്ക് പരിശോധനാ സൗകര്യം ഒരുക്കുന്ന രീതിയിലാണ് ക്യാംപ് സജ്ജീകരിച്ചത്. ഡോ. വിജിത് ശശിധർ, ഡോ.എ.എൻ.ആരോമൽ, ഡോ. സംയുക്ത സജി എന്നിവർ നേതൃത്വം നൽകും.

ശിൽപശാല  നാളെ  മുതൽ
കോട്ടയം ∙ ഒയിസ്ക ഇന്റർനാഷനൽ സൗത്ത് ഇന്ത്യയും ഡൽഹി വിശ്വ യുവക് കേന്ദ്രയും ചേർന്ന് നടത്തുന്ന മൂന്നു ദിവസത്തെ ദുരന്തനിവാരണ ശിൽപശാല നാളെ മുതൽ 11 വരെ രാവിലെ 10 മുതൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും. കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ഒയിസ്ക സെക്രട്ടറി ജനറൽ അരവിന്ദ് ബാബു അധ്യക്ഷത വഹിക്കും. പ്രവേശനം സൗജന്യം. ഫോൺ: 9447114328.

പോളിടെക്നിക് ലാറ്ററൽ എൻട്രി
കോട്ടയം ∙ പോളിടെക്നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് പട്ടികയിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാത്തവർക്കും നാട്ടകം ഗവ.പോളിടെക്നിക് കോളജിൽ നാളെ  സ്പോട്ട് അഡ്മിഷൻ നടത്തും. പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗക്കാർ 9 നും ഐടിഐ, കെജിസിഇ വിഭാഗക്കാർ 11.30 നും കോളജിലെത്തി റജിസ്റ്റർ ചെയ്യാം. ഫീസടയ്ക്കുന്നതു ഓൺലൈൻ ആയതിനാൽ 14,105 രൂപ ബാലൻസ് ഉള്ള എടിഎം കാർഡ്, പിടിഎ ഫണ്ട്, യൂണിഫോം തുക,  സർട്ടിഫിക്കറ്റുകൾ എന്നിവയുമായി എത്തണം. മറ്റ് പോളിടെക്നിക് കോളജുകളിൽ പ്രവേശനം നേടി സ്ഥാപന മാറ്റത്തിനായി വരുന്നവർ അഡ്മിഷൻ സ്ലിപ്, പിടിഎ ഫണ്ട് എന്നിവ കരുതണം. ഫോൺ: 04812361100, 04812361884.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com