ADVERTISEMENT

മോനിപ്പള്ളി ∙ ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ കാത്തിരിപ്പ് കഠിനം എന്നു യാത്രക്കാർ. എംസി റോഡിൽ കൂത്താട്ടുകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കായി നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിന്റെ മുന്നിൽ റോഡിന്റെ വശം പൂർണമായി തകർന്നു. കട്ടിങ് രൂപപ്പെട്ടതിനാൽ അപകടസാധ്യത കൂടുതലാണ്. റോഡും കാത്തിരിപ്പു കേന്ദ്രവും തമ്മിൽ ഏകദേശം രണ്ടര മീറ്ററാണ് ദൂരം. ഇടയിലുള്ള സ്ഥലം കല്ലും മണ്ണും ചെളിയും നിറഞ്ഞതിനാൽ ബസ് റോഡിൽ തന്നെ നിർത്തുകയാണ്.

യാത്രക്കാർ കല്ലും ചെളിയും കടന്ന് അപ്പുറത്ത് എത്തണം. മഴ പെയ്യുമ്പോൾ ഈ ഭാഗം തോട് പോലെയായി മാറും. കൂടാതെ വളവ് ഉള്ളതിനാൽ കോട്ടയം ഭാഗത്തു നിന്നുള്ള ബസ് വരുന്നത് കാണാനും ബോർഡ് വായിക്കാനും ബുദ്ധിമുട്ട് ഉണ്ടാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com