ADVERTISEMENT

കറുകച്ചാൽ∙ കാർ ഇടിച്ചു കാൽനട യാത്രികന് ഗുരുതര പരുക്ക്. മല്ലപ്പള്ളി ആനിക്കാട് കൂടത്തുമുറിയിൽ മാത്യു ഐസക്(48)ന് ആണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ കറുകച്ചാൽ അണിയറ പടിക്ക് സമീപം ആയിരുന്നു അപകടം. ബൈക്കിൽ എത്തിയ മാത്യു സമീപത്തെ കടയിലേക്ക് നടന്നു പോകുമ്പോൾ പിന്നാലെ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ മേഴ്‌സി ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com