കോട്ടയം ജില്ലയിൽ ഇന്ന് (09-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതിമുടക്കം; കുമരകം ∙ കൊച്ചുപാലം, മർത്തശ്മൂനി പള്ളി, പുതിയേരി, ചൂരവടി, സിഡ്കോ, കാഞ്ഞിരം ജെട്ടി റോഡ്, ഇടവട്ടം, കണിയാന്തറ, ആറുപറ, ആമ്പക്കുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെയും പള്ളിച്ചിറ, വട്ടക്കളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 8 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ വടക്കേനട, ആറ്റുമാലി, സരോവരം വില്ല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
സ്പോട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബട്ടിക്സിൽ എംഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് പ്രോഗ്രാമിൽ എസ‌്‌സി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 12ന്. ഫോൺ: 0481 2733387.
∙ എംജിയിലെ കെ.എൻ.രാജ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ എംഎ ഇക്കണോമിക്സിൽ എസ്‌സി സീറ്റുകളിൽ ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 12ന്.
ലാബ് ടെക്നിഷ്യൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ ഹെൽത്ത് സെന്ററിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ്‌സി എംഎൽടി. അവസാന തീയതി: 15. ഇമെയിൽ: soada3@mgu.ac.in, ഫോൺ: 0481–2733240.
എൽകെജി പ്രവേശനം
വെള്ളൂർ ∙ ഭവൻസ് ബാലമന്ദിറിൽ 2025 -2026 അധ്യയന വർഷത്തിലെ പ്രീകെജി, എൽകെജി പ്രവേശനത്തിനായുള്ള റജിസ്ട്രേഷൻ 10ന് ആരംഭിക്കും. താൽപര്യം ഉള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. 04829 256644, 8547809476.