കോട്ടയം ജില്ലയിൽ ഇന്ന് (10-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക ഒഴിവ്
വയലാ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂനിയർ എച്ച്എസ്എസ്ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ 12നു 11ന് സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ഡിഗ്രി, പിജി പ്രവേശനം
കടുത്തുരുത്തി ∙ ഐഎച്ച്‌ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ യുജി / പിജി പ്രോഗ്രാമുകളിൽ പ്രവേശനം ആരംഭിച്ചു. ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം, എംകോം പ്രോഗ്രാമുകളിലാണ് അഡ്മിഷൻ. മൂന്നു വർഷ / നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ വിവിധ സ്പെഷലൈസേഷനോടെ പഠനം നടത്താം. ഫോൺ: 80784 94368,. 94465 62127.
സ്പോട് അഡ്മിഷൻ|
കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ നാളെ. 04812733374.
∙ സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സിൽ 15 സീറ്റുകൾ (എസ്‌സി 3, എസ്ടി 2 ഉൾപ്പെടെ) ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ 12ന്.
∙ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസിൽ എസ്‌സി വിഭാഗത്തിൽ മൂന്നും എസ്ടി വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ നാളെ. 04812733364.