ADVERTISEMENT

കുമരകം ∙ 3 കോടി രൂപ കുടിശിക നൽകാത്തതിനെത്തുടർന്നു നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ച കോണത്താറ്റ് പാലത്തിന്റെ പ്രവേശനപാതയുടെ പണി പുനരാരംഭിച്ചു. നൽകാനുള്ള തുകയുടെ പകുതിയിലേറെ തുക കരാറുകാരനു നൽകിയാണു നിലവിൽ ജോലി ചെയ്യിക്കുന്നത്. ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിനു മുൻപ് കുടിശിക തീർത്തു നൽകിയാൽ മാത്രമേ ജോലികൾ തുടരുകയുള്ളൂ എന്നും പണം മുടങ്ങാതെ നൽകിയാൽ നിർമാണം ഒരു ഘട്ടത്തിൽ പോലും നിർത്താതെ വേഗം തീർക്കുമെന്നും കരാറുകാരൻ അധികൃതരെ അറിയിച്ചു. ഇരുകരകളിലെ പ്രവേശനപാതയുടെ നിർമാണ ജോലികൾ നടക്കുന്നതിനിടെയാണു പണി നിലച്ചത്. പടിഞ്ഞാറേക്കരയിലെ നിർമാണ ജോലിയാണു കഴിഞ്ഞ ദിവസം ആരംഭിച്ചത്. പാലം പണി തീരാത്തതിനാൽ ഒന്നര വർഷത്തിലേറെയായി ജനം ദുരിതം അനുഭവിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com