ADVERTISEMENT

അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആഗോള ഊർജ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സുസ്ഥിര ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് അദേഹം പറഞ്ഞു. ഊർജ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയുടെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോ. നിഹിത ലിൻസൺ ബോധവൽകരണ ക്ലാസ് നയിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ. ഗ്യാമ്പിൾ ജോർജ് അധ്യക്ഷയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com