ADVERTISEMENT

തേനീച്ചക്കോളനിപരിചരണം; സംശയങ്ങൾ തീർക്കാം
കോട്ടയം ∙ തേനീച്ചക്കോളനികളുടെ മഴക്കാല പരിചരണം സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ റബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ചോദ്യങ്ങൾക്ക് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് സെന്റർ പരിശീലകൻ ബിജു ജോസഫ് നാളെ രാവിലെ 10 മുതൽ 1 വരെ ഫോണിലൂടെ മറുപടി നൽകും. ഫോൺ: 04812576622.

പ്ലസ് വൺ സീറ്റ് ഒഴിവ്
വാഴപ്പള്ളി ∙ ഗവ. വിഎച്ച്എസ്എസിൽ സയൻസ് ഗ്രൂപ്പിൽ ഒപ്റ്റിക്കൽ ഫൈബർ ടെക്നോളജി, കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് കോഴ്സുകളിൽ പ്ലസ് വൺ സീറ്റ് ഒഴിവുണ്ട്. ഫോൺ : 9895056741

വൈദ്യുതി മുടക്കം
തെങ്ങണ ∙ പാലമറ്റം നമ്പർ 1, പാലമറ്റം ടെംപിൾ, മാടത്താനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ മുളയ്ക്കാന്തുരുത്തി, ശാസ്താങ്കൽ, യൂദാപുരം, റൈസിങ് സൺ, ലൗലി ലാൻഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇംഗ്ലിഷ് അധ്യാപക ഒഴിവ്
കാഞ്ഞിരപ്പള്ളി ∙ സെന്റ് ഡൊമിനിക്സ് കോളജിൽ സ്വാശ്രയ വിഭാഗത്തിൽ ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ നാളെ രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണം. വിവരങ്ങൾക്ക്: 04828 234340, 8078056049

ആധാർ മേള 
വൈക്കം ∙ ഹെഡ്‌ പോസ്റ്റ് ഓഫിസിൽ നാളെ രാവിലെ 10 മുതൽ ആധാർ മേള നടത്തും. പുതിയ ആധാർ എടുക്കുന്നതിനും നിലവിലെ ആധാറിലെ തിരുത്തലുകൾ വരുത്തുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്ന് പോസ്റ്റ് മാസ്റ്റർ അറിയിച്ചു.

 പ്രതിരോധ മരുന്ന് വിതരണം
നമ്പ്യാകുളം ∙പഞ്ചായത്ത്,ഗവ ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com