ഇരുമ്പ് തോറ്റിടത്ത് ഈറ; വിദ്യാർഥികളുടെ സുരക്ഷ അപകടത്തിൽ
Mail This Article
×
എരുമേലി ∙ മൂക്കൻപെട്ടി കോസ്‌വേയിൽ ഇരുമ്പുസംരക്ഷണ വേലി ഒലിച്ചു പോയ സ്ഥലത്ത് ഈറ കൊണ്ടു താൽക്കാലിക വേലി സ്ഥാപിച്ചു. കനത്ത മഴയെ തുടർന്ന് ആറ്റിലെ ജലനിരപ്പ് ഉയരുകയും ഏതു സമയവും മൂക്കൻപെട്ടി കോസ്‌വേയിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു വേലി ഒലിച്ചു പോയ സ്ഥലത്ത് ഈറ കൊണ്ട് താൽക്കാലിക വേലി സ്ഥാപിച്ചത്. ഇത് റിബൺ കൊണ്ടാണു കെട്ടി നിർത്തിയിരിക്കുന്നത്. സ്കൂൾ കുട്ടികളടക്കം കടന്നുപോകുന്ന പാലത്തിൽ ഈറക്കമ്പുകൊണ്ടു സംരക്ഷണ വേലി അപകടമാണെന്നും സുരക്ഷിതമായ സംരക്ഷണ വേലി സ്ഥാപിക്കണം എന്നുമാണു നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.