ADVERTISEMENT

രാമപുരം ∙ നാലമ്പല ദർശനത്തിനായി ഇന്നലെ രാമപുരത്ത് എത്തിയത് ആയിരക്കണക്കിനു വിശ്വാസികൾ. പുലർച്ചെ 4 നു മുതൽ ശ്രീരാമ സ്വാമി ക്ഷേത്രവും പരിസരവും ഭക്തരാൽ നിറഞ്ഞു. 7 മണിയോടെ തിരക്ക് നിയന്ത്രണാതീതമായി. പാലാ-കൂത്താട്ടുകുളം റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. പൊലീസും വൊളന്റിയേഴ്‌സും ഏറെ കഷ്ടപ്പെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈകിട്ട് 4 നു ക്ഷേത്ര നടകൾ അടയ്ക്കുമ്പോഴും ഭക്തർ ക്യൂവിൽ ഉണ്ടായിരുന്നു. 5 നു വൈകിട്ടത്തെ പൂജകൾക്കായി വീണ്ടും നട തുറന്നു. 

കേരളത്തിലെ 36 ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി നാലമ്പലങ്ങളിലേക്കു ഇന്നലെ പ്രത്യേക സർവീസ്‍ നടത്തി. ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ദർശനത്തിനുശേഷം കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ഭരത സ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയശേഷം വീണ്ടും ശ്രീരാമ സ്വാമി ക്ഷേത്രത്തിലെത്തിയാണ് ഭക്തജനങ്ങൾ മടങ്ങിയത്.

ഫ്രാൻസിസ് ജോർജ്  സന്ദർശനം നടത്തി
രാമപുരം ∙ ഫ്രാൻസിസ് ജോർജ് എംപി ഇന്നലെ നാലമ്പലങ്ങളിൽ സന്ദർശനം നടത്തി. രാവിലെ 10 നു ജനപ്രതിനിധികളോടും യുഡിഎഫ് നേതാക്കളോടുമൊപ്പം രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെത്തിയ ഫ്രാൻസിസ് ജോർജ് തുടർന്ന് കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ഭരത സ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലും സന്ദർശനം നടത്തിയാണ് മടങ്ങിയത്. ക്ഷേത്ര ഭാരവാഹികൾ എംപിയെ സ്വീകരിച്ചു. വലിയ തിരക്ക് കണക്കിലെടുത്ത് അവധി ദിവസങ്ങളിൽ കൂടുതൽ പൊലീസിന്റെ സേവനം ആവശ്യമാണെന്ന് ഭാരവാഹികൾ എംപിയെ അറിയിച്ചു. പാലാ ഡിവൈഎസ്പിയുമായി സംസാരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പൊലീസിന്റെ സേവനം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ പുതിയിടത്തുചാലിൽ, മെംബർമാരായ കെ.കെ.ശാന്താറാം, മനോജ് ചീങ്കല്ലേൽ, റോബി ഊടുപുഴ, ആൽബിൻ ഇടമനശേരിൽ, സൗമ്യ സേവ്യർ, ജോഷി ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമസ് ഉഴുന്നാലിൽ, മണ്ഡലം പ്രസിഡന്റ് മത്തച്ചൻ പുതിയിടത്തുചാലിൽ, വിശ്വൻ രാമപുരം, എം.പി.കൃഷ്ണൻ നായർ, സി.ജി.വിജയകുമാർ, ബാബു നെടുംകുന്നേൽ എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com