കോട്ടയം ജില്ലയിൽ ഇന്ന് (31-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
പൊൻകുന്നം∙കുന്നുംഭാഗം, കുറുക്ക് റോഡ്, ടി ബി റോഡ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ മ3 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ മാത്തൻകുന്ന്, പ്ലാമ്മൂട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചെസ് ചാംപ്യൻഷിപ് വിജയികൾ
കോട്ടയം ∙ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി നടത്തിയ ജില്ലാ അണ്ടർ 19 ചെസ് ചാംപ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ജീവൻ ജിമ്മി (നിർമല പബ്ലിക് സ്കൂൾ എരുമേലി) ചാംപ്യനായി. 2 മുതൽ 4 വരെ സ്ഥാനങ്ങൾ യഥാക്രമം നിവേദ് സ്രാമ്പിക്കൽ (സെന്റ് കുര്യാക്കോസ് സ്കൂൾ കടുത്തുരുത്തി), ആദിദേവ് സനീഷ് (എൻഎസ്എസ് ഹൈസ്കൂൾ കാരാപ്പുഴ), എ.ആനന്ദ് (കേന്ദ്രീയവിദ്യാലയം വടവാതൂർ) എന്നിവർ നേടി.
അണ്ടർ 19 പെൺ വിഭാഗത്തിൽ നീര ആൻ രാജൻ (ഷേർ മൗണ്ട് പബ്ലിക് സ്കൂൾ എരുമേലി) ചാംപ്യനായി. 2 മുതൽ 4 വരെ സ്ഥാനങ്ങൾ യഥാക്രമം റിതു പാർവതി ജീവൻ (പ്ലാസിഡ് വിദ്യാവിഹാർ, ചെത്തിപ്പുഴ), രോഹിത എസ്.നായർ (ചിന്മയ വിദ്യാലയ ഇല്ലിക്കൽ) ആൻഡ്രിയ ജിന്റോ (സെന്റ് ആന്റണീസ് എൽപിഎസ് മറ്റക്കര) എന്നിവർ നേടി. അണ്ടർ 7 പെൺ വിഭാഗത്തിൽ ഹൃദ്യശ്രീ (ദേവീവിലാസം സ്കൂൾ, കുമാരനല്ലൂർ) ചാംപ്യനായി. റിതുപർണിക മേനോൻ (ചിന്മയ മിഷൻ സ്കൂൾ ഇല്ലിക്കൽ) രണ്ടാം സ്ഥാനം നേടി.
തൊഴിലുറപ്പ് പദ്ധതി
വാഴൂർ ∙ കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള വിവിധ തൊഴിലുറപ്പ് പദ്ധതികളായ കുളം / കിണർ നിർമാണം, തെങ്ങ് / ഫലവൃക്ഷം നടീൽ, മത്സ്യക്കൃഷി, പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോള ടാങ്ക് നിർമാണം, തീറ്റപ്പുൽ കൃഷി, സോക്പിറ്റ്, മണ്ണിര കംപോസ്റ്റ്, ബയോഗ്യാസ് യൂണിറ്റ് എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്നവരും 3 വർഷത്തിൽ അധികമായി കൃഷി ചെയ്യാതെ തരിശായി ഭൂമിയുള്ള തൊഴിൽ കാർഡ് ഉള്ള കർഷകരും 2നു വൈകിട്ട് 5നു മുൻപായി ബ്ലോക്കിലെ കൃഷിഭവനിൽ പേര് നൽകണം.
അപേക്ഷ നൽകാം
കാഞ്ഞിരപ്പള്ളി ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബികോം, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്സുകളിലേക്കു അപേക്ഷിക്കാത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും ഓഗസ്റ്റ് ഒന്നു വരെ അപേക്ഷിക്കാം.
അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് കോളജ് ഓഫിസിൽ എത്തുക. വിവരങ്ങൾക്ക് - 04828-206480 , 7510789142 , 8547005075