കാർപെന്റർ വർക്ഷോപ്പ് നടത്തിയിരുന്നയാൾ കടയ്ക്കുള്ളിൽ തീ പിടിച്ച് മരിച്ച നിലയിൽ

Mail This Article
×
കോട്ടയം∙ കൊല്ലപ്പള്ളി വർഷങ്ങളായി കൊല്ലപ്പള്ളി ടൗണിൽ കാർപെന്റർ വർക്ഷോപ്പ് നടത്തി വന്നിരുന്ന സാബു വരകുകാലയിൽ (59) കടയ്ക്കുള്ളിൽ തീ പിടിച്ച് മരിച്ചു. രാവിലെ 11 മണിയോടെയാണ് സംഭവം. കടയ്ക്കുള്ളിൽ തീ പടർന്ന നിലയിലും സാബുവിനെ മരിച്ച നിലയിലും സമീപത്തെ വ്യാപാരികളാണ് കണ്ടത്. പ്രദേശവാസികൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. തുടർന്ന് മേലുകാവ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.