കോട്ടയം ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക ഒഴിവ്
വടവാതൂർ ∙ ഗവ.ഹൈസ്കൂൾ യുപി വിഭാഗത്തിൽ ഒരു മാസത്തേക്ക് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കെ–ടെറ്റ് പാസായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
നാട്ടകം ∙ ഗവ.പോളിടെക്നിക് കോളജിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അസി.പ്രഫസർമാരുടെ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: നെറ്റ്, ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. അഭിമുഖം നാളെ 10.30ന്. ഫോൺ: 0481 2361884.
ഡിപ്ലോമ കോഴ്സ്
നാട്ടകം ∙ ഗവ. പോളിടെക്നിക് കോളജിൽ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ഇന്നു മുതൽ 6 വരെ അവസരമുണ്ട്. പുതിയ അപേക്ഷകർക്കും നിലവിലെ റാങ്ക് പട്ടികയിലുള്ളവർക്കും 7നു സ്പോട് അഡ്മിഷൻ നടത്തും. ഫോൺ: 04812 361884.
സീറ്റൊഴിവ്
കോട്ടയം ∙ എംജി സർവകലാശാലാ പുല്ലരിക്കുന്ന് ക്യാംപസിൽ സിപാസിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ എംഎ (ജെഎംസി) 2 സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 80781 72570, 0481 2391870.
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ബികോം കോ ഓപ്പറേഷൻ, ഫിനാൻഷ്യൽ മാർക്കറ്റ്സ്, ബിഎസ്സി ഫുഡ് സയൻസ്, ബി വോക് ഫുഡ് ടെക്നോളജി, എംകോം എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ 5ന് മുൻപ് കോളജ് ഓഫിസിൽ എത്തണം.
വൈദ്യുതി മുടക്കം
വാകത്താനം ∙ ഇലവക്കോട്ട, തുഞ്ചത്തുപടി, ഞാലിയാകുഴി, പരിപാലന, പാതിയപ്പള്ളി ഈസ്റ്റ്, പാതിയപ്പള്ളി വെസ്റ്റ്, ക്നാനായ ചർച്ച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ വടവാതൂർ സെമിനാരി, കൈതേപ്പാലം, ഇട്ടിമാണിക്കടവ്, എറികാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഡിഗ്രി, പിജി അഡ്മിഷൻ
പാലാ ∙ സെന്റ് തോമസ് കോളജിൽ ഡിഗ്രി, പിജി അഡ്മിഷൻ ഫൈനൽ അലോട്മെന്റിനുള്ള അപേക്ഷ ക്ഷണിച്ചു. പിജി വിഭാഗത്തിൽ മലയാളം, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലും ബയോടെക്നോളജി, മൈക്രോബയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ സ്വാശ്രയ പ്രോഗ്രാമുകളിലും സീറ്റ് ഒഴിവുണ്ട്. യുജി വിഭാഗത്തിൽ മലയാളം, ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലും കൊമേഴ്സ്, ബി.വോക് ഫുഡ് പ്രോസസിങ്, ബി.വോക് അഗ്രികൾചർ എന്നീ സ്വാശ്രയ പ്രോഗ്രാമുകളിലും സീറ്റ് ഒഴിവുണ്ട്. 12നു മുൻപായി www.step.ac.in എന്ന കോളജ് വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോൺ: 7907364828, 9188420859.
എൻജി.ഡിപ്ലോമ അഡ്മിഷൻ
മറ്റക്കര ∙ മോഡൽ പോളിടെക്നിക് കോളജിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്സിൽ 1-ാം വർഷത്തിലേക്കും ലാറ്ററൽ എൻട്രി വഴി 2-ാം വർഷത്തിലേക്കും ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളജിലെത്തി അഡ്മിഷൻ എടുക്കാം. ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 8547005081, 9447567033.
വർക്ഷോപ്പ് ഇൻസ്ട്രക്ടർ
കടപ്ലാമറ്റം ∙ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ മെക്കാനിക്കൽ വിഭാഗം വർക്ക് ഷോപ്പ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാത്ത 3 വർഷ ഡിപ്ലോമയാണ് യോഗ്യത. 6നു രാവിലെ 10.30നു കൂടിക്കാഴ്ച നടത്തും. ഫോൺ: 9495750283.
ഷീറ്റ് റബർ സംസ്കരണത്തിൽ പരിശീലനം
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് (എൻഐആർടി) ഷീറ്റ് റബർ സംസ്കരണം, തരംതിരിക്കൽ എന്നിവയിൽ 13നും 14നും പരിശീലനം നടത്തുന്നു. റബർപാൽ സംഭരണം, ഷീറ്റ് റബർ നിർമാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച ഗ്രീൻ ബുക്ക് നിബന്ധനകൾ എന്നിവയാണ് പരിശീലന വിഷയം. ഫോൺ: 94469 76726.
സോപ്പുപൊടി നിർമാണ കോഴ്സ്
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽരഹിതരായ 18–55 വയസ്സിനിടയിൽ ഉള്ളവർക്ക് 5 മുതൽ ആരംഭിക്കുന്ന ആറു ദിവസത്തെ സോപ്പുപൊടി, ലോഷൻ നിർമാണ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ പരിശീലനത്തിനൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. താൽപര്യമുള്ളവർ 3നു മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2303307.
വാച്ചർ കം ഗാർഡനർ|കോട്ടയം ∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ വാച്ചർ കം ഗാർഡനർ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 20 - 50 വയസ്സാണ് പ്രായപരിധി. നിയമനത്തിനു സ്ത്രീകളെയും പരിഗണിക്കും. താൽപര്യമുള്ളവർ ആധാർ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് (ജനപ്രതിനിധി / ഗസറ്റഡ് ജീവനക്കാർ നൽകിയത്) എന്നിവ സഹിതം അപേക്ഷയുമായി നാളെ 2നു ജില്ലാ ആയുർവേദ ആശുപത്രിയിൽ അഭിമുഖത്തിന് എത്തണം.
മന്ദഹാസം പദ്ധതി:അപേക്ഷിക്കാം
കോട്ടയം ∙ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 60 വയസ്സ് കഴിഞ്ഞവർക്കു കൃത്രിമ ദന്തനിര വയ്ക്കുന്നതിന് സാമൂഹിക നീതി വകുപ്പ് മുഖേന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം. പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവരും ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ടവരും നിശ്ചിത ഫോമിൽ ഡെന്റിസ്റ്റിന്റെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കണം. ഫോൺ: 0481 2563980
ഗ്ലൂക്കോമീറ്റർ നൽകും
കോട്ടയം ∙ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള, 60 വയസ്സ് പിന്നിട്ട പ്രമേഹരോഗികൾക്കു ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന സാമൂഹിക നീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിലേക്ക് സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. 2018 മുതൽ ഗ്ലൂക്കോമീറ്റർ ലഭിച്ചിട്ടുള്ളവർക്ക് അധിക സ്ട്രിപ് ലഭിക്കുന്നതിനും അപേക്ഷിക്കാം. ഫോൺ: 0481 2563980.
ഡയാലിസിസ് കിറ്റ് വിതരണം
ഗാന്ധിനഗർ∙ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അർഹരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്യും. ആവശ്യമുള്ളവർ 5 ന് മുൻപ് ആയി റജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് അറിയിച്ചു. 9400280965
ഷീറ്റ് റബർ സംസ്കരണം
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് (എൻഐആർടി) ഷീറ്റ് റബർ സംസ്കരണം, തരംതിരിക്കൽ എന്നിവയിൽ 13നും 14നും പരിശീലനം നടത്തുന്നു. റബർപാൽ സംഭരണം, ഷീറ്റ് റബർ നിർമാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച ഗ്രീൻ ബുക്ക് നിബന്ധനകൾ എന്നിവയാണ് പരിശീലന വിഷയം. ഫോൺ: 94469 76726.
ഓപ്ഷൻ സമർപ്പണം
പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ വിവിധ കോഴ്സുകളിലേക്കും, കോളജുകളിലേക്കുള്ള താൽപര്യങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനു സഹായ കേന്ദ്രവും ഓപ്ഷൻ സമർപ്പണത്തിനുള്ള സൗകര്യങ്ങളും തുടങ്ങി. വിദ്യാർഥികൾക്കു സൗജന്യമായി ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. ഫോൺ:9895187685, 9446122060, 9447395515.
ക്യാംപസ് ഡ്രൈവ്
മേലുകാവ് ∙ ഹെൻറി ബേക്കർ കോളജും ഓൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾസ് അസോസിയേഷനും ചേർന്ന് നാളെ ഹെൻറി ബേക്കർ കോളജിൽ ക്യാംപസ് ഡ്രൈവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ നാളെ 10ന് കോളജിൽ എത്തണം. ഫോൺ: 7025833331, 8921404994.