കോട്ടയം ജില്ലയിൽ ഇന്ന് (02-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
ഈരാറ്റുപേട്ട ∙ മേലുകാവ് ചർച്ച്, ദീപ്തി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം ∙ മേനാംപറമ്പ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ താന്നിമൂട്, പാത്താമുട്ടം എൽപിഎസ്, പാമ്പൂരാംപാറ, എൻജിനീയറിങ് കോളജ്, എൻജിനീയറിങ് കോളജ് ഹോസ്റ്റൽ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഗതാഗതം തടസ്സപ്പെടും
കോട്ടയം ∙ പാക്കിൽ കവല മുതൽ എഫ്സിഐ ഗോഡൗൺ വരെയുള്ള ഭാഗങ്ങളിൽ ഇന്നുമുതൽ റോഡ് റോഡ് പുനരുദ്ധാരണ ജോലികൾ ആരംഭിക്കുന്നതിനാൽ ഇതുവഴി ഗതാഗതം തടസ്സപ്പെടും.
ജലവിതരണം തടസ്സപ്പെടും
ഈരാറ്റുപേട്ട ∙ ജല അതോറിറ്റി ഈരാറ്റുപേട്ട സെക്‌ഷൻ ഓഫിസിനു കീഴിലുള്ള തേവരുപാറ പമ്പ് ഹൗസിലെ മോട്ടറിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വട്ടക്കയം, ഈലക്കയം, പത്താഴപ്പടി, തേവരുപാറ, കടുവാമൂഴി ഭാഗങ്ങളിലെ ജലവിതരണം 3 ദിവസത്തേക്കു തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
നീണ്ടൂർ∙ എസ്കെവി ഗവ. എച്ച്എസ്എസ് സ്കൂളിൽ എച്ച്എസ്ടി (മാത്തമാറ്റിക്സ്) തസ്തികയിൽ ഒരുമാസത്തെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 6നു രാവിലെ 11നു സ്കൂൾ ഓഫിസിൽ അഭിമുഖത്തിനു ഹാജരാകണം. 9495847619
കിടങ്ങൂർ ∙ സഹകരണ അക്കാദമിയുടെ നിയന്ത്രണത്തിലുള്ള കോളജ് ഓഫ് എൻജിനീയറിങ്ങിൽ മാത്തമാറ്റിക്സിന് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജിയും നെറ്റ് /സെറ്റ്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 5നു രാവിലെ 10നു കോളജ് ഓഫിസിൽ എത്തണം. ഫോൺ: 9447410302.
കങ്ങഴ ∙ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ എച്ച്എസ് വിഭാഗം മലയാളം താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 7ന് രാവിലെ 11ന് നടക്കും.
ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
കോട്ടയം ∙ 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ ട്രയൽസ് 4നു രാവിലെ 10നു മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2009 സെപ്റ്റംബർ ഒന്നിനും 2012 ഓഗസ്റ്റ് 31നും ഇടയിൽ ജനിച്ചവർക്കാണ് അവസരം. ഫോൺ:9605003219.
കൺവൻഷന് ബസ് ക്രമീകരണം
തുരുത്തി ∙ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നാളെ നടത്തുന്ന ആദ്യ ശനി കൺവൻഷനിൽ പങ്കെടുക്കാൻ തുരുത്തി മർത്ത മറിയം ഫൊറോന പള്ളിയിൽ നിന്നു ബസ് ക്രമീകരിച്ചിട്ടുണ്ട്. പുലർച്ചെ 3നു പുറപ്പെടും. വിവരങ്ങൾക്ക്:9400661684
ആയുർവേദ മെഡിക്കൽ ക്യാംപ്
ചാന്നാനിക്കാട് ∙ വയോജന വേദി 5നു 10നു പാണ്ഡവർകുളം വയോജന വേദി ഹാളിൽ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തും. വയോജന വേദി പ്രസിഡന്റ് ഡോ.ടി.എൻ.പരമേശ്വരക്കുറുപ്പ് അധ്യക്ഷത വഹിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്യും.
സൗജന്യ നേത്ര പരിശോധന ക്യാംപ്
തെള്ളകം∙ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ, തെള്ളകം എൻഎസ്എസ് കരയോഗം എന്നിവ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് 4നു രാവിലെ 9 മുതൽ 1 മണി വരെ കരയോഗം ഹാളിൽ നടക്കും. നഗരസഭ കൗൺസിലർ ടോമി പുളിമാൻതുണ്ടം ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.ജി.രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. 9747484710.കർഷകർക്ക് ആദരം:
അപേക്ഷ ക്ഷണിച്ചു
ആർപ്പൂക്കര∙ ചിങ്ങം 1 കാർഷിക ദിനത്തോടനുബന്ധിച്ച് ആർപ്പൂക്കര പഞ്ചായത്ത്– കൃഷിഭവൻ പരിധിയിൽപെട്ട മികച്ച കർഷകരെ ആദരിക്കുന്നതിനു അപേക്ഷ/ നോമിനേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 7ന് വൈകിട്ട് 5ന് മുൻപ് അപേക്ഷകൾ പാസ്‌പോർട് സൈസ് ഫോട്ടോ സഹിതം കൃഷിഭവനിലെത്തിക്കണം. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ആദരിക്കപ്പെട്ട കർഷകർക്ക് അപേക്ഷിക്കാനാകില്ലെന്നും കൃഷി ഓഫിസർ അറിയിച്ചു.
സ്പോട് അഡ്മിഷൻ
പാലാ ∙ ഗവ.പോളിടെക്‌നിക്കിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. polyadmission.org എന്ന വെബ്സൈറ്റ് മുഖേനയും കോളജിൽ നേരിട്ടെത്തിയും അപേക്ഷ നൽകാം. 7 മുതലാണ് സ്പോട് അഡ്മിഷൻ. യോഗ്യത: എസ്എസ്എൽസി.
ജില്ലാ ക്രിക്കറ്റ് ടീംതിരഞ്ഞെടുപ്പ്
കോട്ടയം ∙ 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ ട്രയൽസ് 4നു രാവിലെ 10നു മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2009 സെപ്റ്റംബർ ഒന്നിനും 2012 ഓഗസ്റ്റ് 31നും ഇടയിൽ ജനിച്ചവർക്കാണ് അവസരം. ഫോൺ:9605003219.