ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ മുൻപ് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഉപയോഗശൂന്യമായി നശിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കാടുകയറി കിടക്കുകയാണ്. തമ്പലക്കാട് റോഡിൽ കോമൺസ് ക്ലബ്ബിന് സമീപം സ്വകാര്യ വ്യക്തി ബ്ലോക്ക് പഞ്ചായത്തിനു വിട്ടുനൽകിയ സ്ഥലത്താണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസിനായി 3 മുറികളോടു കൂടിയ കെട്ടിടം നിർമിച്ചത്. അന്ന് ഗ്രാമസേവകർക്കു പ്രത്യേക ഓഫിസുകൾ വേണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വില്ലേജ് എക്സ്റ്റൻഷൻ ഓഫിസ് ഇവിടെ നിർമിച്ചത്. പിന്നീട് പഞ്ചായത്ത് ഓഫിസിൽ ഗ്രാമസേവകർക്ക് ഇരിപ്പിടം ഒരുക്കിയതോടെ വിഇഒമാർ ഇവിടേക്കു മാറി. ഇതോടെ കഴിഞ്ഞ 8 വർഷമായി കെട്ടിടം ഉപയോഗിക്കാതെ അടഞ്ഞുകിടക്കുകയാണ്. 

ഇടയ്ക്ക് വളവുകയത്തെ അങ്കണവാടിയുടെ പ്രവർത്തനം ഇവിടേക്കു മാറ്റിയെങ്കിലും അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിച്ചതോടെ ഈ കെട്ടിടം വീണ്ടും അടച്ചു. ഇടക്കാലത്ത് കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി ശോച്യാവസ്ഥ പരിഹരിച്ചുവെങ്കിലും നിലവിൽ ഉപയോഗിക്കാതെ കിടന്നു നശിക്കുകയാണ്. കെട്ടിടത്തിന്റെ മേൽക്കൂരയിലടക്കം കാട് വളർന്നു. ജനലുകളുടെ ചില്ലുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കെട്ടിടത്തോടു ചേർന്നുള്ള പൊതുകിണറും ഉപയോഗയോഗ്യമല്ലാതായി. ഇവിടെ മാലിന്യം തള്ളുന്നതായും നാട്ടുകാർ ആരോപിക്കുന്നു. കെട്ടിടത്തിനു പുറത്തു നിർമിച്ചിട്ടുള്ള ശുചിമുറികളും കാടു കയറി നശിക്കുകയാണ്. കെട്ടിടവും പരിസരവും പുനരുദ്ധരിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com