കനത്ത കാറ്റിൽ വൈക്കത്ത് വീടുകൾ തകർന്നു
Mail This Article
വൈക്കം ∙ കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലായി 2 വീടുകളുടെ മേൽക്കൂര തകർന്നു. മറവൻതുരുത്ത് പഞ്ചായത്തിൽ തറവട്ടം വഞ്ചിപ്പുരയ്ക്കൽ പരമേശ്വരൻ, ചെമ്പ് പഞ്ചായത്തിൽ മത്തുങ്കൽ കിളിയാഴത്ത് സുധൻ എന്നിവരുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. അപകടം സംഭവിക്കുമ്പോൾ സുധന്റെ വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ഇവരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ താൽക്കാലികമായി ഷെഡ് നിർമിച്ച് മാറ്റിപ്പാർപ്പിച്ചു. പരമേശ്വരൻ ഉൾപ്പെടെ 6 അംഗങ്ങൾ താമസിച്ചിരുന്ന വീടിന്റെ മേൽക്കൂരയുടെ മധ്യഭാഗത്തെ പട്ടികകൾ ഒടിഞ്ഞ് താഴേക്ക് ഇരുന്നു. പട്ടികകൾ തകർന്ന ഭാഗത്തെ ഓടുകൾ നീക്കം ചെയ്ത് പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. രണ്ടിടത്തും പഞ്ചായത്ത്, വില്ലേജ് അധികൃതർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.