ADVERTISEMENT

നെടുങ്ങാടപ്പള്ളി ∙ ഇരുമ്പ് കമ്പി ലോഡുമായി വന്ന പിക്കപ് വാനിന്റെ കെട്ടു പൊട്ടി കമ്പി റോഡിൽ വീണു. ബസ് കാത്തു നിന്ന യാത്രക്കാർ ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് നെടുങ്ങാടപ്പള്ളി ജംക്‌ഷനിലാണ് സംഭവം. മല്ലപ്പള്ളി ഭാഗത്തു നിന്ന് കറുകച്ചാൽ ഭാഗത്തേക്ക് വന്ന പിക്കപ് വാനിലെ ലോഡാണ് കോട്ടയം ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്ത് കെട്ടുപൊട്ടി വീണത്.  വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിലവിളിച്ച് ഓടി മാറുകയായിരുന്നു.  ഗുണനിലവാരമില്ലാത്ത കയർ കൊണ്ടാണ് ലോഡ് കെട്ടിയിരുന്നതെന്നും സുരക്ഷാ സംവിധാനം ഒന്നുമില്ലാതെയാണ് ലോഡ് കൊണ്ടു വന്നതെന്നും നാട്ടുകാർ പറയുന്നു.

English Summary:

A group of passengers waiting for the bus in Nedungadappally had a narrow escape when an iron rod load from a passing pickup van fell onto the road. The incident, attributed to the use of low-quality ropes and lack of safety measures, raises concerns about transport safety in the area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com