ADVERTISEMENT

ഇന്ന് 
റേഷൻ കടകൾക്ക് അവധി
∙ സെപ്റ്റംബർ റേഷൻ വിതരണം അവസാനിച്ച സാഹചര്യത്തിൽ സ്റ്റോക്ക് ക്രമീകരണത്തിനായി റേഷൻ കടകൾക്ക് അവധി.
∙ നാളെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.

കാലാവസ്ഥ
പരക്കെ മഴയ്ക്കു സാധ്യത. എറണാകുളം,ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് . കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത.
തെക്കൻ കേരളത്തിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം.

സൗജന്യ നേത്രപരിശോധന
ചങ്ങനാശേരി ∙ പകൽവീട് ചങ്ങനാശേരിയും തിരുവല്ല മഞ്ഞാടി ചൈതന്യ കണ്ണാശുപത്രിയും ഇന്ന് രാവിലെ 9.30 മുതൽ 1 വരെ പകൽവീട്ടിൽ (ചങ്ങനാശേരി ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം) സൗജന്യ നേത്രപരിശോധന നടത്തും. 9447507441

വൈദ്യുതി മുടക്കം
കുറിച്ചി ∙ റൈസിങ്സൺ, പ്ലാമ്മൂട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ ഹരികണ്ഠ മംഗലം 1, 2, മാരുതി, അയ്യമ്മാത്ര, വായനശാല, ഉസ്മാൻ കവല, പുതുക്കാട് 50, പുത്തൻപള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ പുലിക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മനുഷ്യച്ചങ്ങല ഇന്ന് 
ചങ്ങനാശേരി ∙ മാലിന്യമുക്ത സന്ദേശമുയർത്തി നഗരസഭയുടെ നേതൃത്വത്തിൽ സ്കൂൾ– കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഇന്ന് രാവിലെ 8.30നു മനുഷ്യച്ചങ്ങല നടത്തും. എംസി റോഡിൽ സെൻട്രൽ ജംക്‌ഷനിൽ നിന്ന് എസ്ബി കോളജ് ഭാഗത്തേക്കും എൻഎസ്എസ് കോളജ് ഭാഗത്തേക്കുമാണു മനുഷ്യച്ചങ്ങല.

വയോജന മെഡിക്കൽ ക്യാംപ് 
പ്ലാശനാൽ ∙ നാഷനൽ ആയുഷ് മിഷൻ(ഹോമിയോപ്പതി) വകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ വയോജന മെഡിക്കൽ ക്യാംപ് നാളെ 9 മുതൽ 1 വരെ തെള്ളിയാമറ്റം ഗ്രാമീണ വായനശാലാ അങ്കണത്തിൽ നടത്തും. തലപ്പലം പഞ്ചായത്ത്, ഗവ. ആയുഷ് ഹോമിയോ ഡിസ്പൻസറി, ഗ്രാമീണ വായനശാല പനയ്ക്കപ്പാലം ഓർബിസ് ലൈവ്സ് ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് എൽസി തോമസ് ഉദ്ഘാടനം ചെയ്യും. സൗജന്യ രക്തപരിശോധന, രോഗനിർണയം, മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കും

മെഡിക്കൽ ക്യാംപ്
പാലാ ∙ റോട്ടറി ക്ലബ്, ഭരണങ്ങാനം മേരിഗിരി ആശുപത്രി, കാർമൽ ആശുപത്രി, ഭാരത് പാരാമെഡിക്കൽ കോളജ് എന്നിവ ചേർന്ന് നാളെ  രാവിലെ 9 മുതൽ ആണ്ടൂർ ഭാരത് കോളജിൽ സൗജന്യ മെഡിക്കൽ ക്യാംപും പ്രമേഹരോഗ ആഹാര ക്രമീകരണ പ്രദർശനവും കൗൺസിലിങ്ങും ബോധവൽക്കരണ സെമിനാറും നടത്തും. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഭാരത് കോളജ് ഡയറക്ടർ രാജ്മോഹൻ നായർ അധ്യക്ഷത വഹിക്കും. ഡോ.ജി.ഹരീഷ് കുമാർ, ഡോ.പ്രശാന്തി എന്നിവർ ക്യാംപിന് നേതൃത്വം വഹിക്കും. സോണിയ ജോസഫ് ക്ലാസ് നയിക്കും.

മെഗാ രക്തദാന ക്യാംപ് ഇന്ന്
പാലാ ∙ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ജനമൈത്രി പൊലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനാചരണവും മെഗാ രക്തദാന ക്യാംപും ഇന്നു നടത്തും. രാവിലെ 10 നു ടൗൺ ഹാളിൽ നടത്തുന്ന രക്തദാന ക്യാംപ് ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ജോസ് കെ.മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.മാണി സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.  അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് വിനോദ് പിള്ള പുരസ്‌കാര വിതരണം നടത്തും. ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിന്റെ 125-ാമത് രക്തദാനത്തോടനുബന്ധിച്ച് നടത്തുന്ന ക്യാംപിൽ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദും സിനി ആർട്ടിസ്റ്റും മോഡലുമായ ട്രിനിറ്റി എലിസ പ്രകാശും രക്തം ദാനം ചെയ്യും.

പ്രൈം മിനിസ്റ്റർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
കോട്ടയം ∙ 2024-25 അധ്യയനവർഷം പ്രഫഷനൽ കോഴ്സുകൾക്ക് പ്രവേശനം നേടിയ വിമുക്ത ഭടന്മാരുടെ മക്കൾക്ക് കേന്ദ്രീയ സൈനിക ബോർഡിൽനിന്നു ലഭിക്കുന്ന പ്രൈം മിനിസ്റ്റർ (പിഎംഎസ്എസ്) സ്‌കോളർഷിപ്പിനായി നവംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും പകർപ്പ് ജില്ലാ സൈനികക്ഷേമ ഓഫിസിൽ എത്തിക്കണം.

സൗജന്യ ഡയാലിസിസ് കിറ്റ്‌ 
ഗാന്ധിനഗർ∙ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ വൃക്ക രോഗികൾക്ക് മാസം തോറും നൽകി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ്‌ ആവശ്യമുള്ളവർ ഒക്ടോബർ 5നു മുൻപ്  റജിസ്റ്റർ ചെയ്യണം. 9400280965.

ജോലി ഒഴിവ് 
ഉഴവൂർ ∙കെ.ആർ നാരായണൻ സ്പെഷ്യൽറ്റി ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ നിയമനത്തിന് 7ന് 11ന് അഭിമുഖം നടത്തും. പ്രായപരിധി 45 വയസ്സ്. ബിഎസ്‌സി, എംഎൽടി അല്ലെങ്കിൽ എംഎൽടി ഡിപ്ലോമ യോഗ്യത നേടിയ കേരള പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനുള്ളവർക്കു പങ്കെടുക്കാം.  അസ്സൽ രേഖകൾ, ആധാർ കാർഡ്, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിനു എത്തണം.

അധ്യാപക ഒഴിവ് 
അരീപ്പറമ്പ് ∙ അരീപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ  ഹൈസ്കൂൾ വിഭാഗം (ഇംഗ്ലിഷ്) അധ്യാപക തസ്തികയിലേക്ക് ഇന്ന് 11ന് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡേറ്റ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

അപേക്ഷ ക്ഷണിച്ചു
മീനടം ∙ സംസ്ഥാന ഹോർട്ടികൾചർ മിഷൻ പദ്ധതി പ്രകാരം കുരുമുളക് കർഷകർക്ക് അതിന്റെ വിസ്തൃതി വ്യാപിപ്പിക്കുന്നതിനായി ഹെക്ടറിന് 20,000/- രൂപ നിരക്കിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അർഹതപ്പെട്ട കർഷകർ 2024-25 കരം അടിച്ച രസീതിന്റെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി, ആധാറിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം 6 ന് മുൻപായി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com