ADVERTISEMENT

വൈക്കം ∙ കൊച്ചുകവല-മടിയത്തറ റോഡിന്റെ ഗാർഡൻ നഗർ സമീപത്ത് ജലവിതരണ പൈപ്പ് പൊട്ടി ശദ്ധജലം പാഴായിട്ടും അനക്കമില്ലാതെ അധികൃതർ. സമീപകാലത്ത് ഉന്നത നിലവാരത്തിൽ നിർമിച്ച ടിവിപുരം - വൈപ്പിൻപടി റോഡിലാണ് ഒരാഴ്ചക്കാലമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ദിനംപ്രതി ആയിരക്കണക്കിനു ലീറ്റർ വെള്ളം ഇതുവഴി പാഴാകുന്നതായി പ്രദേശവാസികൾ ആരോപിച്ചു. 

പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി സമീപകാലത്ത് പുനർനിർമിച്ച റോഡിന്റെ ടാറിങ് ഇളകി റോഡ് തകരുമോ എന്ന ആശങ്കയിലാണ് ജനം. പൈപ്പ് ലൈനിന്റെ ചോർച്ച മാറ്റാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുവാദം വാങ്ങണം. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് അപേക്ഷ കൊടുത്തിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ ബി.രാജശേഖരൻ പറഞ്ഞു.

English Summary:

A burst water pipe in Vaikom, Kerala, is causing significant water waste and raising concerns about potential road damage. Despite the urgency, authorities have yet to address the issue, leaving residents frustrated and worried.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com