ADVERTISEMENT

പാലാ ∙ വർഷങ്ങൾ മുൻപ് നിർമാണം ആരംഭിച്ച റിവർവ്യൂ റോഡ് സ്ഥലം ഏറ്റെടുക്കലിലെ അപാകത പരിഹരിക്കാൻ നടപടിയായി. റിവർവ്യൂ റോഡ് വികസനത്തിന്റെ തുടർനടപടികൾക്ക് ഭൂമി ഏറ്റെടുക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തി. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത റിവർവ്യൂ റോഡിന്റെ ആദ്യഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ പിഴവുമൂലം നാളുകളായി നിർമാണം നിലച്ചിരുന്നു.

ആർവി പാർക്കിന് സമീപത്തു നിന്നാരംഭിച്ച് കൊട്ടാരമറ്റത്തു അവസാനിക്കുന്നതാണ് റിവർവ്യൂ റോഡ്. ആർവി പാർക്കിനു സമീപം ഹോട്ടൽ കോമളം സ്ഥിതി ചെയ്യുന്ന സ്ഥലം ഉദ്യോഗസ്ഥർക്കുണ്ടായ പിഴവ് മൂലം ഏറ്റെടുക്കാതിരുന്നതാണ് റോഡ് നിർമാണം നിലയ്ക്കാൻ ഇടയാക്കിയത്. ഏറ്റെടുക്കാത്ത സ്ഥലത്ത് നിർമാണം ആരംഭിക്കാൻ ശ്രമം ഉണ്ടായപ്പോൾ സ്ഥലം ഉടമ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്യുകയായിരുന്നു.

English Summary:

The construction of the River View Road in Pala, Kerala, which was stalled due to land acquisition issues, is back on track. The Tahsildar has been tasked with acquiring the remaining land, including the plot where Hotel Komalam is located, to ensure the project's completion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com