ADVERTISEMENT

ഗാന്ധിനഗർ ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർമിച്ച ജില്ലയിലെ ആദ്യത്തെ അടിപ്പാത നാളെ നാടിന് സമർപ്പിക്കും.രാവിലെ 10നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. ആശുപത്രിയിൽ എത്തുന്നവർക്ക് റോഡ് കടക്കാൻ സുരക്ഷിതമാർഗം എന്ന നിലയിലാണ് ഭൂഗർഭപാത. മന്ത്രി വി.എൻ.വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ എന്നിവരാണ് ആശയത്തിനു പിന്നിൽ. 

അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശന കവാടത്തിനരികെയുള്ള ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നാണ് പാത തുടങ്ങുന്നത്. അവിടെ നിന്നു മെഡിക്കൽ കോളജ് ബൈപാസ് റോഡ്  കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാത.1.30 കോടി രൂപ ചെലവിട്ടാണ് നിർമാണം.

18.576 മീറ്ററാണ് നീളം. അഞ്ചര മീറ്ററാണ് വീതി. ഉയരം 3.5 മീറ്ററും. പാതയിൽ വെളിച്ചസംവിധാനം ഒരുക്കിയിട്ടുണ്ട്. പകൽ ഓഫ് ആകുന്ന രീതിയിൽ ടൈമർ ഘടിപ്പിച്ച ലൈറ്റുകളാണ് സ്ഥാപിച്ചത്.  രോഗികൾക്കു വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളുണ്ട്. ഫാനുകളും ഇരു കവാടങ്ങളിലും ഗേറ്റുകളുമുണ്ട്. പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ പാലത്ര കൺസ്ട്രക്‌ഷൻസാണ് നിർമാണം പൂർത്തിയാക്കിയത്.

English Summary:

Kottayam Medical College Hospital unveils its first underpass, enhancing patient safety and accessibility. The inauguration ceremony, led by Minister P.A. Mohammed Riyas, marks a significant step towards improving infrastructure and convenience for patients and visitors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com