മാലിന്യമുക്ത പ്രയത്നം നവംബർ 1, 2, 3 തിയതികളിൽ
Mail This Article
കോട്ടയം∙ നഗരസഭ മാലിന്യമുക്ത നഗരമാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ 29-ാം വാർഡിൽ ഉപയോഗശൂന്യമായ പഴയ തുണികളുടെ കലക്ഷൻ ഡ്രൈവ് നവംബർ 1, 2, 3 തിയതികളിൽ രാവിലെ 9 മണി മുതൽ 12 മണി വരെ യൂസർ ഫീ കൂടാതെ നടത്തുമെന്ന് മുനിസിപ്പൽ കൗൺസിലർ എൻ. ജയചന്ദ്രൻ അറിയിച്ചു. മാലിന്യമുക്തം നവകേരളം ക്യാംപെയിൻ രണ്ടാംഘട്ടം എന്ന ജനകീയ ക്യാമ്പയിനുകളിൽ പങ്കാളികളാകുന്നതിന് വാർഡിലെ താഴെപ്പറയുന്ന പോയിന്റുകളിൽ പഴയ തുണികൾ ശേഖരിക്കുന്നതിനുള്ള കലക്ഷൻ കേന്ദ്രം ഒരുക്കിയിരിക്കുകയാണ്.
കലക്ഷൻ കേന്ദ്രങ്ങൾ
മാമൻ മാപ്പിള ഹാളിന്റെ മുൻവശം, മുൻസിപ്പൽ റസ്റ്റ് ഹൗസ്, കച്ചേരികടവ് (ഓൾഡ് ബോട്ട്ജെട്ടി), കോടിമത മൃഗാശുപത്രിക്ക് മുൻവശം (ഓൾഡ് എം സി റോഡ്), എംസിഎഫ്, എംജി റോഡ്, കോട്ടയം (പച്ചക്കറി മാർക്കറ്റിന് സമീപം). വീടുകളിൽ നിന്നുമുള്ള പഴയ തുണികൾ, മാലിന്യങ്ങൾ ഇവിടെ നേരിട്ട് എത്തിക്കാം.