ADVERTISEMENT

കോട്ടയം ∙ കോടിമതയിലെ അറവുശാലയും മത്സ്യമാർ‍ക്കറ്റും തുറക്കാൻ എഫ്ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (മലിനജല സംസ്കരണ പ്ലാന്റ്) സ്ഥാപിച്ചാലേ  അനുമതി നൽകൂവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ. നഗരസഭ ഇതിനായി പ്രത്യേക പ്രൊജക്ട് തയാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി വാങ്ങണം. എന്നാൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോടിമതയിലെ അറവുശാലയ്ക്കും മത്സ്യ മാർ‍ക്കറ്റിനും കെട്ടിടം പണിതത്. പണി പൂർത്തിയാക്കി കെട്ടിടവും സ്ഥലവും നഗരസഭയ്ക്ക് സർക്കാർ കൈമാറിയിട്ടില്ല. കൈവശം ഇല്ലാത്ത സ്ഥലത്തിനായി നഗരസഭയ്ക്ക് പ്രോജക്ട് സമർപ്പിക്കാനാവില്ല.

സാങ്കേതിക നടപടിക്രമങ്ങളിൽ കുരുങ്ങി 2 പദ്ധതികളും നീളും.ഇതേസമയം അംഗീകൃത അറവുശാലകൾ ഇല്ലാത്തതിന്റെ മറവിൽ നഗരസഭയുടെ വിവിധ ഇടങ്ങളിൽ തോന്നുംപടി പ്രവർത്തിക്കുന്ന അറവുശാലകൾ ധാരാളമുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡിനു പരാതി ലഭിച്ചിട്ടുണ്ട്. എവിടെയും ആടുമാടുകളെ കശാപ്പ് ചെയ്യാമെന്ന സ്ഥിതിയാണിപ്പോൾ.മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെവേണം അറവുശാലകളുടെ പ്രവർത്തനമെന്നാണ് ചട്ടം. അറവുശാലകൾ, പന്നി വളർത്തൽ ഫാമുകൾ, കോഴി, താറാവുഫാമുകൾ തുടങ്ങിയവയ്ക്ക് തദ്ദേശ സ്ഥാപനത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതി വേണം.

അറവുശാല മാനദണ്ഡങ്ങൾ ഇങ്ങനെ
ചതുപ്പു നിലത്ത് പാടില്ല. 75 മീറ്ററിനുള്ളിൽ വീടുകൾ പാടില്ല. അറവുശാലയിൽ എത്തിക്കുന്ന മൃഗത്തിന് അറക്കുന്നതിനു മുൻപുള്ള 24 മണിക്കൂർ വിശ്രമം ആവശ്യം. വെറ്ററിനറി ഡോക്ടർ പരിശോധിക്കണം. രോഗമുള്ള മൃഗങ്ങളെ പാർപ്പിക്കാൻ പ്രത്യേക സംവിധാനം വേണം. കശാപ്പ് മറ്റു മൃഗങ്ങൾ കാണാതിരിക്കാൻ സംവിധാനം വേണം. തോൽ, എല്ല്, രക്തം, കൊഴുപ്പ് എന്നിവ പ്രത്യേക ശേഖരിച്ചു സൂക്ഷിക്കാൻ സംവിധാനം വേണം. രക്തം കലർന്ന ജലം സംസ്കരിച്ച് ഒഴുക്കാൻ പ്രത്യേക ഓടകൾ ക്രമീകരിക്കണം. മാലിന്യ സംസ്കരണത്തിനായി എയ്റോബിക് കംപോസ്റ്റ് യൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ വേണം.‌ മലിനജല സംസ്കരണ പ്ലാന്റ് വേണം.

English Summary:

The Pollution Control Board has stipulated that a wastewater treatment plant must be established before opening an abattoir and fish market in Kodimata, Kottayam. Due to technical and regulatory delays, both projects are on hold. Meanwhile, unauthorized slaughterhouses continue to operate, raising environmental compliance issues in the municipality.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com