ADVERTISEMENT

തലയോലപ്പറമ്പ് ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ കർട്ടൻ ഉയരും മുൻപേ പ്രതിഷേധങ്ങൾ. നൃത്ത മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരുന്ന ബഷീർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ വേദി ടൈൽ വിരിച്ചതായിരുന്നു. നാടോടിനൃത്തമായിരുന്നു ഇന്നലെ വേദിയിലെ ആദ്യ മത്സരം. നൃത്ത മത്സരങ്ങൾ നടത്തുന്ന വേദിയുടെ തറ തടിയിലോ, വെറും തറയോ ആയിരിക്കണം എന്നാണു കലോത്സവത്തിന്റെ നിയമം.ടൈലിൽ നൃത്തം പറ്റില്ല എന്നു പറഞ്ഞതോടെ വേദിയിൽ പ്ലാസ്റ്റിക് മാറ്റ് വിരിച്ചു. 10.30 നു ആദ്യ മത്സരാർഥി പുതുപ്പള്ളി എച്ച്എസ്എസിലെ നേബൽ ജോസ് നൃത്തം അവതരിപ്പിക്കാൻ തുടങ്ങിയതോടെ പ്ലാസ്റ്റിക് വിരി തെന്നി മാറാൻ തുടങ്ങി.

ഇതോടെ വീണ്ടും പ്രതിഷേധമായി. തുടർന്ന് ടേപ്പ് ഒട്ടിച്ചു വിരി ഉറപ്പിച്ചു. ഇടയ്ക്ക് വീണ്ടും ഇതേ പ്രശ്നം ആവർത്തിച്ചു. സൗണ്ട് സിസ്റ്റവും ഇടയിൽ തകരാറിലായി. തുടർന്ന് 11 മുതൽ 12.15 വരെ മത്സരം നിലച്ചു. വീണ്ടും ആദ്യം മുതൽ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്തു. യുപി വിഭാഗം നാടോടി നൃത്തമാണ് ഈ വേദിയിൽ ആദ്യം നടക്കുന്നതെന്നാണ് അറിയിച്ചിരുന്നത്. മത്സരം രാവിലെ ഒൻപതിന് ആരംഭിക്കുമെന്നായിരുന്നു നോട്ടിസിൽ. എന്നാൽ എച്ച്എസ്എസ് വിഭാഗം മത്സരങ്ങൾ ആദ്യം ആരംഭിച്ചു. ഇതൊന്നും അറിയാതെ വേഷമിട്ട് വന്ന വിദ്യാർഥികളുടെ ക്ഷമ അധികൃതർ ആവോളം പരീക്ഷിച്ചു. വേദിയുടെ കാര്യത്തിൽ ഉയർന്ന വലിയ പ്രതിഷേധത്തിൽ യുപി വിഭാഗം കുട്ടികളുടെ പ്രതിഷേധം അലിഞ്ഞു പോയി.

English Summary:

The District School Arts Festival at Thalayolaparamb faced major disruptions due to protests over an unsuitable tiled stage for dance competitions. Technical issues further compounded the problem, leading to delays and frustration among participants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com